പഴമക്കാര്‍ പറയും കലികാലം എന്ന് ...ചുറ്റുപാടുകളിലെക്ക്
സൂക്ഷ്മമായ് വീക്ഷിക്കുമ്പോള്‍ ഇങ്ങിനെയൊക്കെ തോന്നുന്നു
പോയകാലത്തിലെ നല്ല ശീലങ്ങളെ
പൊട്ടിച്ചെറിഞ്ഞിന്നു പുതുമകള്‍ തേടവേ
പതിതരായ്മാറുന്നു മാനവ ജന്മ്മവും
പതിരായ് തീരുന്നു ജന്മലക്ഷ്യങ്ങളും
മാല്‍സ്സര്യചിന്തകള്‍ക്കുള്ളിലായ്ഇന്ന് നാം
അന്യന്‍റെ ജീവിതം നോക്കി നീങ്ങീടവേ
അസ്വസ്ഥഭരിതമായ് മാറുന്നു മാനസം
ആനന്ദശൂന്യമായ് തീരുന്നു ജന്മവും
അന്നശാസ്ത്രങ്ങളെ എന്നോ മറന്നു നാം
ആചാര്യശീലുകള്‍ തള്ളി കളഞ്ഞു നാം
ആഹാരരീതികള്‍ പുത്തനാക്കീടവേ
ആതുരശാലകള്‍ പെരുകുന്നു ചുറ്റിലും
കപടമാര്‍ഗ്ഗങ്ങളാല്‍ അര്‍ത്ഥം പെരുക്കുന്നു
ആദരം നേടുവാന്‍ അണികളെ കൂട്ടുവോര്‍
ധാനധര്‍മ്മങ്ങള്‍ തന്‍ മര്‍മ്മം മറന്നവര്‍
പേരും പ്രശസ്തിയും പുല്‍കുവാന്‍ വെമ്പുന്നു
നാടുഭരിക്കുവാന്‍ കൊള്ളസംഘങ്ങളെ
സിംഹാസനത്തിലെക്കാനയിക്കുന്നു നാം
നാടവര്‍ കട്ട് മുടിച്ചു മുന്നേറവേ…
കൂടെ മുന്നേറുവാന്‍ മല്‍സരിക്കുന്നു നാം
പെണ്ണുടല്‍കൊത്തി വലിച്ചു രമിക്കുന്നു
കാമപിശാചങ്ങള്‍ നഗര മദ്ധ്യങ്ങളില്‍
നാരിയെപൂജിക്കാന്‍ ചൊല്ലിയ നാട്ടിലോ
നീറുന്ന വാണിഭകഥകള്‍ പെരുകുന്നു
പൊയ്മുഖം പേറി നടക്കുന്നിതെത്രയോ
അവരെ ഗമിക്കുവാന്‍ ആയിരം പിന്നെയും
മറയുന്നു ധാര്‍മ്മിക മൂല്യങ്ങള്‍ ഒക്കെയും
മരുഭൂവായ് മാറുന്നു മനുജന്റെ ഹൃത്തടം
സത്യം വെടിഞ്ഞിന്നു നന്മ വെടിഞ്ഞിന്നു
നേരിന്റെ രീതികള്‍ ഒക്കെ വെടിഞ്ഞിന്നു
നവലോകവീഥികള്‍ വെട്ടി പിടിക്കവേ
നഷ്ട്ടമാകുന്നതീ അഭിമാന സംസ്കൃതി ….