Followers

Tuesday, December 20, 2011

നിളയുടെ തീരത്തില്‍

നിള ! വിലാപങ്ങള്‍ക്ക്  ശബ്ദം നഷ്ട്ടപ്പെട്ടവള്‍ !!
ദൂര മൂത്ത മര്‍ത്യകരങ്ങളാല്‍ പ്രകൃതിയുടെ കണ്ണു നീരാവുന്നവള്‍
നമ്മുടെ പ്രിയപ്പെട്ട നിള !!!




ഇവിടെ,
ഈ വെള്ളിമണല്പരപ്പില് ,നിലാവില്,
ഞാന് തിരയുന്നത് നിന്നെയാണ് ....
എന്റെ സ്മൃതി പഥങ്ങളിലൂടെ
ജലസമൃദ്ധയായ് ഒഴുകിയിരുന്ന നിന്നെ,

ഇവിടെ നീയില്ലല്ലോ.....നീളേ..!
നിന്റെ കണ്ണുനീരുറവകള് പോലെ വെറും
നീര്ച്ചാലുകള് മാത്രം..!

ഗതകാല പ്രൌഡിയില്
നീ,തീരവാസികള്ക്ക്, അന്നവും അമൃതവുമായിരുന്നു
ആത്മാക്കളുടെ നശ്വരഗേഹങ്ങളുടെ,
അവസാന ശേഷിപ്പുകള് ഏറ്റുവാങ്ങിയ നീ
മോക്ഷദായിനിയുമായിരുന്നു.....

ബലിതര്പ്പണങ്ങളുടെ മന്ത്രമര്മ്മരങ്ങള്
ഇന്നും മുഴങ്ങുന്ന നിന്റെ മൃതതീരങ്ങളില്
ഉപഭോഗ തൃഷ്ണയുടെ ക്രൂര ദ്രംഷ്ടകള്
ആഴ്ന്നിറങ്ങുന്നുവോ.....

നാളെ ,ആത്മാക്കളുടെ ഗേഹാവശിഷ്ടങ്ങള്
അലിഞ്ഞുചേര്ന്ന ഈ മണല് പരപ്പും
നിനക്ക് അന്യമായേക്കാം .....
നീളെ കാത്തുകിടക്കുന്നത്
മണ്ണിന്റെ പുതിയ രാജാക്കന്മാര്...

സ്വാര്ത്ഥ മത്സരങ്ങളുടെ പുത്തന്
മാമാങ്കപ്രഹരങ്ങളില്,
അവര് നിന്നെ കിളച്ചു മറിക്കുന്നു
നിന്റെ അവസാന തുള്ളിയും ഊറ്റിയെടുത്ത്
നിനക്ക് ചരമ ഗീതമെഴുതാന് ഒരുങ്ങുന്നു......

ആരും വരില്ല നിന്നെ രക്ഷിക്കാന്,
ഇത് കലിയുഗമല്ലേ, പ്രാര്ഥിക്കുക!
മോക്ഷങ്ങളുടെ കാലരഹിത ഭൂമികയില്
വിലയിച്ചു ചേരാനെത്തുന്ന
ആത്മാക്കളുടെയും, അവയുടെ
നശ്വരഗേഹ ശേഷിപ്പുകളുടെയും
ആവാഹനങ്ങളിലൂടെ ......
മന്ത്രമര്മ്മരങ്ങളിലൂടെ.....
ഇനിയും വറ്റാത്ത ,
നിന്റെയീ കണ്ണു നീരുറവകളിലൂടെയും
പ്രാര്ഥിക്കുക .....
നീ സര്‍വ്വം സഹയല്ലേ....

ഇവിടെ,
ഈ വെള്ളിമണല്പരപ്പില് ,നിലാവില്,
ഞാന് തിരയുന്നത് നിന്നെയാണ് ....
എന്റെ സ്മൃതി പഥങ്ങളിലൂടെ
ജലസമൃദ്ധയായ് ഒഴുകിയിരുന്ന നിന്നെ .....
ഇവിടെ നീയില്ലല്ലോ.....നിളേ...!
നിന്റെ കണ്ണുനീരുറവകള് പോലെ വെറും
നീര്ച്ചാലുകള് മാത്രം......!

Saturday, December 10, 2011

സുപ്രഭാതം

എവിടെയോ കളഞ്ഞുപോയ ആ മനോഹര പ്രഭാതങ്ങള്‍
ജീവിത വേഗങ്ങള്‍ക്കിടയില്‍ ഓര്‍മ്മകളായ് കടന്ന് വന്നപ്പോള്‍ !!



രാക്കോഴി കൂകവേ രാത്രിയും മറയവേ
രാക്കിളിപാട്ടുമകന്നീടവേ...
പാടത്തിനപ്പുറത്തമ്പലത്തില്‍ നിന്നും
പതിവുപോല്‍ കീര്‍ത്തനമുയര്‍ന്നീടവേ
പകലിന്റെ മിഴിതുറന്നെത്തി നോക്കുന്നിതാ
പകലോന്റെ കിരണങ്ങള്‍ പുലരിയായി 


പൊന്‍വെയില്‍ നാളങ്ങള്‍ കുളിരുമായ്‌ വന്നെന്റെ
മിഴികളെ ,തട്ടിയുണര്‍ത്തീടവേ..
വര്‍ണ്ണങ്ങള്‍ ചാലിച്ചോരാകാശവീഥിയില്‍
പറവകള്‍ പാറി പറന്നീടുന്നു 


തൊടിയിലെ മാവിന്റെ ചില്ലയില്‍ നിന്നൊരു
വണ്ണാത്തിപുള്ളിന്റെ കീര്‍ത്തനങ്ങള്‍
പുലരിതന്‍ ഈണമായ് താളമായ് എന്നുടെ
കര്ണണ്പുടങ്ങള്‍ നുകര്‍ന്നീടവേ
ഒരുകടും ചായയും ഈറന്‍ ചിരിയുമായ്
അവളെന്നരികത്ത്ണഞ്ഞു നില്പൂ 


ചുടുചായ നുകരുവാന്‍ പൂമുഖ തിണ്ണയില്‍
പുലരിക്കു കൂട്ടായ്ഇരുന്നനേരം
പുലര്‍ വെയില്‍ നാളത്തില്‍ മിന്നി തിളങ്ങുന്നു
മഞ്ഞിന്‍ കണങ്ങളാപുല്കൊടിയില്‍
കണ്ണുകള്‍ക്കാനന്ദക്കാഴ്ചകളേകുന്നു
പൂവുകള്‍ തെന്നലിന്‍ ഓളങ്ങളില്‍ 


പകലിന്റെ കയ്യില്‍  പിടഞ്ഞു മരിച്ചൊരു
ഇരുളിന്റെ ശോകമാണെങ്കിലും ...
ഈറന്‍ ചിരിയുമായ് അരികത്തു നില്‍ക്കുന്ന
പുലരീ.. നിനക്കെന്തൊരഴകാണെന്നോ...


പതിവുകള്‍ക്കിടയിലേക്കാഴവെ മുറ്റത്തെ
പനിനീര്‍ ചെടിയിലെന്‍ മിഴിയുടക്കീ
ഒരുകൊച്ചു പൂവുണ്ടതില്‍ പൂത്തു നില്‍ക്കുന്നു
പുഞ്ചിരി വീശിക്കൊന്ടെന്നെനോക്കീ
അരുമയായ്‌ ആ പൂവിന്‍ കവിളില്‍ തലോടി ഞാന്‍
ഒരു കൊച്ചുമുത്തം പകര്‍ന്നനേരം
നറുമണമേകികൊണ്ടാ പൂവ് മൊഴിയുന്നു
മൌനമായ്‌ എന്നോട് സുപ്രഭാതം....
.

Sunday, December 4, 2011

കുരുവികള്‍

പ്രവാസം ....ഇരതേടിയുള്ള അലച്ചിലാണ് ...
പ്രാണനും സ്നേഹവും അകലെ കൂട്ടില്‍ വച്ച് ....നമ്മള്‍ പാറി നടക്കുന്നു 
കുരുവികളെ പോലെ ...

 


നഗ്നമാം ജീവിത സത്യങ്ങള്‍  തന്‍
സ്വപ്നകൂടുകള്‍ക്കുള്ളിലെ കുരുവികള്‍  നാം
ഇരുളിന്റെ കൂടുവിട്ടഴലിന്റെ
കാട്ടിലെക്കിരതേടിയെന്നും പറന്നിടുന്നു...

കുഞിളം കിളികളെ പോറ്റുവാനായ്‌
കൊച്ചു ജീവിത മോഹങ്ങള്‍ തീര്‍ക്കുവാനായ്‌
കൂടുവിട്ടകലെ പറന്നുകൊണ്ടെത്രയൊ
കാതങ്ങള്‍ കാടുകള്‍  താണ്ടിടുന്നു....

കുഞ്ഞിക്കിളിമൊഴി കൊഞ്ചലിനുള്ളിലും
കുറുകുമിണക്കിളി പരിഭവചിന്തിലും
ചിറകടിച്ചാഹ്ലാദലോകങ്ങള്‍ തീര്‍ത്തൊരാ
നിമിഷങളെല്ലാം ഉപേക്ഷിച്ചു നാം..

വിടചൊല്ലി മൂകം പിരിഞ്ഞിടുംബോള്‍
വിരഹാര്ദ്രമായ്‌ മനം തേങിടുബോള്‍
കൂട്ടില്‍  തനിച്ചാവും  ഇണയുടെ കണ്ണുനീര്‍
കാണുവാനാവതെരിഞ്ഞിടുന്നോര്‍ ...

കൂടിന്നുചുറ്റും പതുങ്ങിയിരിക്കുന്ന
ക്രൂരവിധികള്‍ക്കെറിഞ്ഞിടാതെ
അരുമ കിളികളെ ചിറകിലൊളിപ്പിച്ചു
അമ്മകിളി നോവിന്‍  കൂട്ടിരിപ്പൂ....

ഒരു കൊടും കാറ്റിന്റെ അലകളില്‍  തട്ടിയാ
പൂമരമൊന്നുലഞ്ഞാടിടുബോള്‍ ...
രാമഴ കോളിന്റെ മിന്നല്‍
വെളിച്ചമേറ്റരുമകിളികള്‍  കരഞ്ഞിടുബോള്‍
പിടയുന്നൊരുള്ളിലെ പ്രാണന്റെ
കൂട്ടിരുന്നമ്മക്കിളി നോവ്‌ പാടിടുന്നു

ആ പാട്ടിന്‍  ഈണത്തില്‍  എല്ലാം മറന്നു-
കൊണ്ടരുമകിളികള്‍  മയങ്ങിടുബോള്‍
അകലെയാ കാട്ടിലേക്കിരതേടി പോയൊരാ
കണവനെ കാത്തുകൊണ്ടവളിരിപ്പൂ....

എല്ലാമറിഞ്ഞുകൊണ്ടിരതേടി നമ്മളീ -
വേനലിന്‍  ചൂടേറ്റു പാറിടുബോള്‍
അകലെയാ കൂടിന്റെ ഓര്‍മ്മയിലിടനേരം
അറിയാതെയുള്ളം തളര്‍ന്നിടുന്നു.......

Tuesday, November 29, 2011

പ്രണയ സത്യങ്ങള്‍


കഠിനമാം ജീവിത വീഥികളിലെങ്ങോ പൊഴിഞ്ഞു വീണു മറയുന്നു
എന്റെ പ്രണയ സ്വപ്നങ്ങള്‍ ,


ന്‍റെയുള്ളിലെ നൊമ്പരകൂട്ടിലെ
നോവുന്നോരോര്‍മ്മയായ് നിന്‍മുഖം മാറവേ
തിരയുന്നു ഞാന്‍ നിമിഷവേഗങ്ങളില്‍ സഖീ
നിന്റെ നിഴലായ് നടന്നോരേന്‍ പ്രണയസ്വപ്നങ്ങളെ
എന്ടെ കൈതലം ചേര്‍ത്തുപിടിച്ചു നീ
അഗ്നിസാക്ഷിയായ് പാതിമെയ്യായതും
വധുവായതും എന്‍റെ ഹൃദയത്തിനുള്ളിലെ
മധുവായതും മധുനിലാവോളിയായതും ...
നിന്‍ ചിരി പുഞ്ചിരി പൂക്കളായെന്നുള്ളില്‍
 നിന്‍ നാണം ഈറന്‍ നിലാവയലിഞ്ഞതും ..
അനുരാഗ ലഹരികള്‍ അനുഭൂതിയായതും
അറിയാത്തൊരുന്‍മാദമുള്ളില്‍ നിറഞ്ഞതും
 വിരയാര്‍ന്നോരേന്‍ വിരല്‍ സ്പര്‍ശ്ശങ്ങളില്‍ നീ
വിവശയായ് വ്രീളാഭരിതയായ് നിന്നതും
 നമ്രമുഖിയായി നിന്ന നിന്‍ നാണത്തില്‍
ആദ്യത്തെ ചുംബനം ഏകിയ രാത്രിയും ..
മുല്ലപ്പൂവിതളുകള്‍ വിതറിയ തല്‍പ്പത്തില്‍
മുഗ്ദമോഹങ്ങളില്‍  ഇരുമെയ്യ് മറന്നതും
സന്തോഷഭരിതമാം നന്‍മ്മതന്‍ നാളുകള്‍
പുലരാന്‍ കൊതിച്ചു നാം പ്രാര്‍ത്ഥിച്ചു നിന്നതും ...
സ്വപ്നങ്ങളേറെ നാം നെയ്തോരാ നാളുകള്‍
സ്വപ്നാടനം പോലകന്നെറെ ദൂരെയായ്
മധുവിധു നാളുകള്‍ മധുരമുള്ളോര്‍മ്മകള്‍
മനസ്സിലെ മലര്‍വാക പൂത്തോരാ നാളുകള്‍
ഇന്നെന്‍റെ ജീവിത ഭാരങ്ങള്‍ ഏറവേ
ഇടനെഞ്ചിനുള്ളിലാ സ്വപ്നങ്ങളമരുന്നു
ജീവിത വാതിലീനപ്പുറത്തെന്നുടെ
പ്രണയമോഹങ്ങളീ വെയിലേറ്റ്വാടുന്നു
 പ്രണയാക്ഷരങ്ങള്‍ മൊഴിഞ്ഞോരാ ചൊടികളില്‍
പരിഭവ പാതിരാ കാറ്റുകള്‍ വീശുന്നു
നാണം പൂത്തിരി കത്തിച്ച കവിളിലോ
കഥനഭാരങ്ങള്‍തന്‍ കാര്‍മുകില്‍ നിറയുന്നു
മധുരസ്വപ്നങ്ങള്‍ തന്‍ മണിവീണ മീട്ടിയ
മണിയറക്കകമിന്നു നെടുവീര്‍പ്പുനിറയുന്നു
ദുരിതഭാരങ്ങളില്‍ പിടയുന്ന മനമോടെ
നിദ്രാവിഹീനമെന്‍ രാത്രികള്‍ കോഴിയുന്നു
ചടുലമായ് രൌദ്രമായ് വിധിയുടെ താണ്ഡവം
തകൃതിയായ് താളത്തിലാടുന്നു ചുറ്റിലും ...
ഇടനെഞ്ചിനുള്ളിലെ നൊമ്പര കൂട്ടിലെ
നോവുന്നോരോര്‍മ്മയായ് നിന്‍മുഖം മാറവേ
നിമിഷവേഗങ്ങളില്‍ തിരയുന്നു ഞാന്‍ സഖീ
നിന്റെ നിഴലായ് നടന്നോരെന്‍ പ്രണയസ്വപ്നങ്ങളെ ....

Saturday, November 26, 2011

അരുതാത്തതായിരുന്നെങ്കിലും

അപക്വമായ മനസ്സിന്റെ ചപല മോഹങ്ങളില്‍  ഒരിക്കല്‍ 
തീവ്രാനുരാഗത്തിന്റെ ..മധുരവുമായി അവള്‍ ഉണ്ടായിരുന്നു
ശരിക്കും തെറ്റിനും അപ്പുറം.... പ്രണയമെന്ന മായിക ഭാവവുമായി ...!!


രുതാത്തതായിരുന്നെങ്കിലും 
ആ നാളിന്‍ മധുരങ്ങള്‍ ഓര്‍മ്മയില്‍ -പിന്നെയും
അനുഭൂതി കോരിച്ചൊരിഞ്ഞിടുന്നു ...
ഉള്ളില്‍ അറിയാത്തൊരുന്‍മാദമേകിടുന്നു...

പ്രണയവസന്തത്തില്‍ പാരിജാതങ്ങളായ്
പ്രായത്തിന്‍ സ്വപ്നങ്ങള്‍ പൂത്തു നില്‍ക്കേ
കൌമാര ദാഹങ്ങള്‍ ശലഭങ്ങളായന്നു
നിന്‍ മധു തേടി പറന്ന് വന്നു ....
പുഞ്ചിരിച്ചാനന്ദ മുകുളങ്ങളേകി നീ
പ്രാണനില്‍ പ്രേമത്തിന്‍ ജ്വാലയായി ...
പുല്‍കുവാനോത്തിരി മോഹങ്ങളെകിയെന്‍
പൂവാടി തഴുകുന്ന പൂന്തെന്നലായ് ..

അനുരാഗലോലരായ്..ആനദ ചിത്തരായ്
ആരോരുമാറിയാതെ നമ്മളോന്നായ്..
ആമോദതിരകളില്‍ നീന്തി തുടിച്ചു നാം
അരുതാത്തതാനേന്നതോര്‍ത്തിടാതെ..
നിമിഷങ്ങള്‍ ദിവസമാം സമയ വേഗങ്ങളില്‍
നിത്യത തേടി പറന്ന് പോകേ ..
നിര്‍വൃതിപൂക്കള്‍ താന്‍ തല്‍പ്പങ്ങളില്‍
നമ്മള്‍ നമ്മെ മറന്ന് പുണര്‍ന്നിരുന്നു...

ഉന്‍മ്മാദ വേഗത്തില്‍ അഭിശപ്ത ചിന്തകള്‍
മനസ്സിലെക്കാഴത്തില്‍ നിപതിക്കവേ ..
പിരിയുവാന്‍ ആവില്ലെന്നന്തരാത്മാവിന്റെ
നോമ്പരം നമ്മോടു  ചൊല്ലീടവേ 
അരുതെന്ന് ചൊല്ലിയണറിവിന്റെ നാദങ്ങള്‍
അവിവേക മാനിത്തെന്നോര്‍ത്തിടെണം.
നന്‍മ്മതന്‍ ഉല്‍വിളിയാലണകന്നുകൊണ്ട്-
ഏകാന്ത തീരങ്ങള്‍ പുല്‍കി നമ്മള്‍
വേദന തിന്നും മറവിതന്‍ ലോകത്തിലന്യരായ്
വേര്‍പ്പിരിഞ്ഞെങ്ങോ മറഞ്ഞു നമ്മള്‍

കാലങ്ങളെത്ത്ര കഴിഞ്ഞുപോയ് കൌമാര -
സ്വപ്നങ്ങളെല്ലാം പൊഴിഞൊരിലകളായ്....
ഓര്‍മ്മയാം  മാമരത്തണലത്തിരുന്നു ഞാന്‍
പൊയ്പോയ കാലത്തെ പുല്‍കിടുംപോള്‍
ശരിയേതു തെറ്റേത്ന്നറിയാത്ത..കാലത്തെ
പ്രണയത്തിന്‍ ...പൂവായ് ..നീ വിടര്‍ന്ന് നില്‍പ്പൂ ....

Thursday, November 24, 2011

സ്നേഹം ...

പിന്നിട്ട വഴികളില്‍ കണ്ടു മറഞ്ഞ ഒത്തിരി മുഖങ്ങള്‍ ...അവക്കിടയില്‍ ചില മുഖങ്ങള്‍ ...സ്വന്തമാക്കാന്‍ ,കൊതിച്ച പ്രണയിക്കാന്‍ കൊതിച്ച ...ഒരു വേള ഒരു പുഞ്ചിരിക്കായെങ്കിലും  കൊതിച്ച ...ആ നിമിഷങ്ങളെ ....ഒന്നുകൂടി ഓര്‍ക്കുമ്പോള്‍ ....

ഒരു പകല്‍ സ്വപ്നത്തിന്‍ ചിറകേറി വന്നെന്‍റെ
ചേതന പങ്കിട്ട പുഞ്ചിരി നീ ....

എവിടെയോ കണ്ടു മറന്നോരാ മുഖപത്മം,
ഇന്നെന്‍റെ ഓര്‍മ്മയില്‍ തെളിയുന്നുവോ ...
വരികളായ് കവിതയായ് അക്ഷരപൂക്കളായ്
ഭാവനക്കകമിന്നു നിറയുന്നുവോ...

അറിവിന്റെ സത്യങ്ങള്‍ക്കുള്ളിലെ നോവുകള്‍
കണ്ണുനീര്‍ തുള്ളിയായ് ഉതിരുമ്പോഴും
പഥികന്‍, എന്‍ വഴികളില്‍ എവിടെയോ കണ്ടോരാ
മുഖമിന്നും ഉള്ളില്‍ തെളിഞ്ഞു നില്‍പ്പൂ

സ്വപ്നങ്ങള്‍ കാണുവാന്‍ എന്നും കൊതിക്കുമെന്‍
ചിത്തത്തിലിന്നു വിരുന്നെത്തി നീ
കോരിതരിപ്പിച്ചു പുഞ്ചിരി തൂകിയെന്‍
സ്നേഹത്തിന്‍ വാതില്‍ തുറന്നു വന്നു ,

നിലാവിന്റെ ചേലുള്ള നിന്‍ മുഖകാന്തിയില്‍
നീലാംബല്‍ പൂവുകള്‍ വിടരുന്നുവോ
കൊലുസ്സിന്റെ മണിനാദമോലുന്നോരാസ്വനം
സ്നേഹത്തിന്‍ മന്ത്രണമാകുന്നുവോ...

പ്രണയത്തിന്‍ കുളിര്‍മഴ കാത്തുകരയുന്ന
വേഴാമ്പലായിരുന്നെന്‍റെയുള്ളം...
അനുരാഗലോലനായ് പ്രണയാര്ദ്രനായ് നിന്നെ
സഖിയായ് അറിഞ്ഞു ഞാന്‍ സ്നേഹിക്കയോ ..
.
അറിയില്ല ...സ്നേഹമീ നെഞ്ചകത്തിപ്പോഴും
പുതുമഴ പോലെ നിറഞ്ഞു പെയ് വൂ  ....

Wednesday, November 23, 2011

ബാല്യം

ബാല്യ കാല സ്മൃതികളില്‍ .....ഇത്തിരി നേരം !

മനസ്സിലെ മൌനത്തിന്‍ തീരങ്ങളില്‍ ഇന്നും
മഴനഞ്ഞെത്തുന്നു ബാല്യകാലം...
മൌനങ്ങളടരുമീ ഓര്‍മ്മകള്‍ക്കുള്ളിലെ,
മഞ്ചാടി മണികള്‍ തന്‍ ബാല്യകാലം
അമ്മതന്‍ അരുമയായ് ഉണ്ണിയായ് അന്നേറെ
കുസൃതികള്‍ കാണിച്ചിരുന്നൊരു ബാല്യമേ..
ഇന്നിവരില്ലേന്നറിഞ്ഞിട്ടുമെന്തിനോ ..
തിരയുന്നിതോര്‍മ്മയില്‍ നിന്നെയെന്നും ..
പുതുമഴ പെയ്തോരൂ പകലിന്റെ മുറ്റത്ത്
കടലാസ്സ് തോണിയിറക്കി കളിച്ചതും
തേനുണ്ടുപാറിപ്പറക്കുമാ ശലഭത്തിന്‍
പിറകെ പറന്നോന്ന് തൊടുവാന്‍ കൊതിച്ചതും
വെള്ളാരംകണ്ണുമായ് തോടിയിലെക്കെത്തുന്ന
തുമ്പിയെ പമ്മിപിടിക്കാന്‍ നടന്നതും ..
കല്ലെടുക്കും കളിതുമ്പിതന്‍ കണ്ണിലെ
കണ്ണുനീര്‍ത്തുള്ളികള്‍,കാണാതീരുന്നതും
കണ്ണന്‍ ചിരട്ടയില്‍ മണ്ണപ്പവും ചുട്ടു
കളിവീട്ടിനുള്ളില്‍ കളിച്ചു രസിച്ചതും
തോടിയിലെ മുത്തച്ചന്‍ മാവറിഞ്ഞേകുന്ന
തേനൂറും മാമ്പഴമെറെ നുണഞ്ഞതും
മാമ്പഴ ചാറില്‍ നനഞൊരാദേഹത്തില്‍
മച്ചികകൂട്ടങ്ങള്‍ കൂട്ടിനായ് ഏത്തവേ
അച്ചന്റെ കോപത്തിന്‍ ചൂരല്‍ പിടച്ചിലില്‍
നൊന്തുകരഞ്ഞു പിടഞ്ഞോരാ നാളുകള്‍ ..
എല്ലാമകന്നുപോയ് ബാല്യമിന്നെത്രയോ
ദൂരത്തകന്നുപോയ് ഓര്‍മ്മതന്‍ ചിറകുമായ്
കാലം കവര്‍ന്നോരാ കാഴ്ച്കള്‍ക്കിപ്പുറം
കണ്‍മിഴിച്ചോട്ടൊന്നു നോക്കുന്ന നേരം
കാണുവാനില്ലെങ്ങും ശലഭവും തുമ്പിയും
തുമ്പിയെ പമ്മി പിടിക്കുന്ന ബാല്യവും
ഇല്ല മുത്തച്ഛന്‍ മാവിന്റെ മധുരവും
മാവിന്റെ ചൊട്ടിലെ കളിവീടും മുറ്റവും
കടലാസ്സ് വഞ്ചിയും മഞ്ചാടിമണികളും
കണ്ണന്‍ ചിരട്ടയും എങ്ങോ മറഞ്ഞുപോയ്..

Tuesday, November 22, 2011

സ്നേഹിതന്‍

ഒന്നും പറയാതെ ഒരുദിനം എന്റെ കൂട്ടില്‍ നിന്നു പറന്നു പോയ ഒരു സ്നേഹിതന്റെ ഓര്‍മ്മയില്‍.........
താപവേഗങ്ങളില്‍ തളര്‍ന്നുപോയ ,വരണ്ട
ഒരു പ്രവാസ സായന്തനത്തില്‍
വശ്യമൊരു പുഞ്ചിരിയുമായ് നീ എന്റെ
സൌഹൃദ തീരത്ത് വന്നു .
ആകര്‍ഷണത്തിന്റെ അദൃശ്യരേണുക്കള്‍
മനസ്സിനെ തേടിയെത്തിയപ്പോള്‍
ഹൃദയം സൌഹൃദത്തിന്റെ പുറംതോടനിഞ്ഞു
മൊഴിയിലും മിഴിയിലും ചിരിയിലും
സൌഹൃദം പൂത്തുലഞ്ഞു ....
വഴിയരികിലെ ചാരുബഞ്ചില്‍
മൈതാനത്തിലെ പുല്‍ത്തകിടിയില്‍
ഭക്ഷണശാലകളില്‍ ,പിന്നെ
നുരയുന്ന ചഷകങ്ങള്‍ക്കിരുവശങ്ങളില്‍
ആ പുറംതോടുമണിഞ്ഞു വളര്‍ന്ന സൌഹൃദം
നമുക്കൊരു തണല് നല്കി ...
വിശ്വാസത്തിന്‍റെ തണല്‍ ....
ഒടുവിലൊരു പാഴ്വാക്കുപോലും പറയാതെ
നീ മറഞ്ഞ ദിനം, ഓര്‍ക്കുന്നു ഞാന്‍ !
ആ പുഞ്ചിരി നിന്റെ മുഖത്ത് വിടര്‍ന്ന് നിന്നിരുന്നു .
കാതുകളില്‍ നിന്നു കാതുകളിലേക്കും,
അധരങ്ങളില്‍ നിന്നു അധരങ്ങളിലേക്കും നിന്റെ
കാപട്യത്തിന്റെ കഥകള്‍ കറുത്ത മേഘങ്ങളായ് പടര്‍ന്നപ്പോള്‍
എന്റെ ബോധമണ്ഡലത്തില്‍ സൌഹൃദം
ഒരു വിസ്ഫോടനത്തിലമരുന്നത് ഞാനറിഞ്ഞു .
വഞ്ചിതരായവരുടെ നീളുന്ന ചോദ്യങ്ങള്‍
ശരങ്ങളായ് എന്നില്‍ പതിച്ചപ്പോള്‍
ഉത്തരങ്ങള്‍ അന്ന്യമായവന്റെ വ്യഥയില്‍
ഞാന്‍ തിരിച്ചറിയുകയായിരുന്നു പുതിയ
സൌഹൃദ പാഠങ്ങള്‍ .......

Monday, November 21, 2011

പതനം

ജീവിതത്തിലെ ചില തമാശകള്‍ക്കിടയില്‍ പകച്ചു പോയപ്പോള്‍ ........

പിറവിനേടുവാനാവാതെ ,ഗീതികള്‍
മരണഗഹ്വരം തേടുമാത്മായാനങ്ങളില്‍
വിരലില്‍നിന്നൂര്‍ന്ന് വീഴാതെയക്ഷരം
ചലനമറ്റിടുന്നെന്റെ,തൂലിക തുംബിലും

വാക്യങ്ങളേറെ നിറഞ്ഞെന്റെ നെഞ്ചകം
പൊട്ടിപിളരുവാനിന്നു ത്രസിക്കവേ..
കാവ്യസ്വപ്നങ്ങള്‍ തന്‍ ശ്രാദ്ധമുണ്ടീടുവാന്‍
കാത്തിടുന്നു ബാലികാക്കപോല്‍ ജീവിതം

സ്വാര്‍ത്ഥമോഹങ്ങള്‍ തന്‍ ചടുലവേഗങ്ങളില്‍
രൌദ്രതാളത്തിലെന്‍ ബന്ധങ്ങള്‍ ആടവേ ..
സത്തയില്ലാതെയായ് സത്വബോധങ്ങളില്‍..
അന്ധകാരാവൃതം കാല്‍പ്പാനീകങ്ങളും ..

സംശയച്ചാര്‍ത്തുകള്‍ ചേര്‍ത്തുവച്ചമ്മയീ
പുത്രന്റെ ഹൃത്തടം നോവാല്‍ നിറക്കവേ
ഹൃദയബന്ധം മറന്നോറ്റപ്പെടുത്തുവാന്‍
കൂട്ടുനില്‍ക്കുന്നെന്റെ കൂടപ്പിറപ്പുകള്‍

വേണ്ട സ്നേഹമെന്‍രക്തബന്ധങ്ങള്‍ക്ക്
വേണ്ടതാഡംബരങ്ങളെ പുല്‍കുവാന്‍ ധനം
അര്‍ത്ഥമാണാശ്രയം മര്‍ത്യബന്ധങ്ങള്‍ക്ക്
അര്‍ത്ഥമില്ലാത്തിടം കനിവറ്റ കാനനം

നന്‍മ്മചോരുന്നോരീ വര്‍ത്തമാനത്തിന്‍റെ
സാക്ഷിയായ് ഏറെ പകച്ചു നിന്നീടവേ
നൊന്ത് ചോദിക്കുന്നു പാണി ഗ്രഹിച്ചവള്‍
നോവുതിന്നുവാന്‍ മാത്രമോ ജീവിതം ..

സ്പഷ്ടസത്യങ്ങള്‍ എങ്ങോ മറഞ്ഞിരു-
ന്നട്ടഹാസങ്ങളാല്‍ ഭീതിയുണര്‍ത്തവേ
ഇടറിവീഴുന്നു ഞാന്‍ ഹൃദയംപിളര്‍ന്നിന്നു
ഇരുളാര്‍ന്നീടുന്നോരേന്‍ ജീവായനങ്ങളില്‍.




Sunday, November 20, 2011

പ്രണയനിസ്വനം

നീയെനിക്കേകിയ സുഖമുള്ളോരോര്‍മ്മകള്‍
നീഹാരമായ് കുളിരേകിടുബോള്‍..സഖീ
നീയെനിക്കേകിയ നിറമുള്ള സ്വപ്നങ്ങള്‍..
നീലാംബലങ്ങള്‍ ആയ് വിരിഞ്ഞിടുന്നു ..

പ്രണയരേണുക്കള്‍ തന്‍ മധുരം നുകര്‍ന്നീടാന്‍
ഭ്രമരമായ് മാനസം പാറിടുംപോള്‍ ...
പ്രിയമുള്ള നിമിഷങ്ങള്‍ ഇനിയും പുണര്‍ന്നീടാന്‍
പൈദാഹമുള്ളില്‍ ഇന്നേറിടുന്നു..

തിങ്കളായ് പുഞ്ചിരിച്ചെന്നുമെന്‍ ജീവനില്‍
ദുഖത്തിന്‍ കൂരിരുള്‍ നീക്കിടുന്നു സഖീ ,
തെന്നലായ് പരിലസിച്ചാനന്ദമോടെന്നെ
തഴുകി തലോടി പുണര്‍ന്നീടുന്നു...

പിടയുന്ന മനസ്സുമായ് അകലെയാണെങ്കിലും
പ്രിയതരം നീയെന്നും അരികില്‍ ഉണ്ട്
പുഞ്ചിരി തൂമയാല്‍ സ്വാന്ത്വനമേകുന്ന
പാല്‍ നിലാവോളിയായെന്‍ ഉളിലുണ്ട്

എരിയും പ്രവാസത്തിലിടറുന്ന മനമോടെ
ഏകാകിയായിന്നലഞ്ഞിടുബോള്‍ ..
വിധിനീട്ടി നല്കിയ വിരഹ നീര്‍ത്തുള്ളികള്‍
കടലായിരംബുന്നു നെഞ്ചിനുള്ളില്‍ ..

വേര്‍പിരിഞ്ഞിങ്ങനെ ഏകനായ് അലയുവാന്‍
കൊതിയില്ല എങ്കിലും എന്തു ചെയ് വാന്‍
എരിയുന്ന വേനലില്‍ തളരാതീരിക്കുവാന്‍
നിന്‍മുഖം ഹൃദയത്തില്‍ ചേര്‍ത്തുവയ്പ്പൂ.



യത്ര നാര്യസ്തു പൂജ്യന്തേ

സമര്‍പ്പണം
തെരുവോരങ്ങളില്‍ ,തീവണ്ടി മുറികളില്‍,പിന്നെ
പണകൊഴുപ്പിന്റെ ആഡംബരമെത്തകളില്‍
പൊഴിഞ്ഞു വീഴുന്ന എന്റെ സഹോദരീ ജന്‍മ്മങ്ങള്‍ക്ക്.


ത്മദുഖങ്ങള്‍ തന്‍ അംബേറ്റു പിടയവേ,
അന്തരാത്മാവില്‍ നോവിന്‍ അഗ്നിയാളീടവേ ,
കങ്കണസ്വനമേറി അരികിലെത്തുന്നവള്‍..
സ്വാന്ത്വനതെന്നലായി തഴുകി നില്‍ക്കുന്നവള്‍,
പതിവ്രത്യത്തിന്‍ സുഗന്ധം പരത്തുവോള്‍
പാരിജാതമായ് പൂത്തുലഞ്ഞീടുവോള്‍‍
അമ്മയായ്,പത്നിയായ്,ജന്‍മ്മബന്ധങ്ങളില്‍
സ്നേഹനാളം തെളിച്ചിരുളകറ്റീടുവോള്‍.
പുത്രിയായ്,പെങ്ങളായ്,ക്ഷമയാം ധരിത്രിയായ്                  
ശോകായാനങ്ങളില്‍ മൌനം ഭുജിപ്പവള്‍
മ്ളേച്ചമാം കാമ പിശാചിന്‍ കരങ്ങളില്‍
മൃതുവിന്‍ ലോകത്തിലാഴ്ത്തപ്പെടുന്നവള്‍
മധുപാനഗ്രസിതന്‍ -പതിയുടെ പൌരുഷ -
ക്രോധവിനോദങ്ങള്‍ക്കിരയായിടുന്നവള്‍.
ഭര്‍തൃഭാരം ചുമന്നെത്രയോ കാലമായ്,
ഗണികാലയത്തിന്റെ പടവില്‍ നില്‍ക്കുന്നവള്‍.
ദോഹദഭാരത്തില്‍ നിര്‍വൃതിപുല്‍കിയോള്‍
ഈറ്റുനോവില്‍ പിടഞ്ഞശ്രു നുണഞ്ഞവള്‍
മക്കള്‍ക്ക് വേണ്ടി  തന്‍ ജന്‍മ്മം പകുത്തവള്‍
മക്കളാല്‍ വൃദ്ധാലയത്തിലെക്കേറിയുവോള്‍ .
പണയപ്പെടുത്തുവാന്‍ പാഞ്ചാലിയാകുവോള്‍
പ്രണയഗര്‍ത്തങ്ങളില്‍ കുന്തിയായ് വീഴുവോള്‍
ശാപവാക്യങ്ങള്‍ക്കഹല്യയായ് മാറുവോള്‍,
അപമാനലോകത്തില്‍ സീതയായ് നില്‍പ്പവള്‍.
കണ്ണുനീര്‍ തോരാത്ത കലികാലപുലരിയില്‍
കണ്ണുനീര്‍തുള്ളിയായ് അലിയുന്നിവള്‍ നിത്യം
ഇവളയല്ലോ നമ്മള്‍ കല്ലെറിഞീടുന്നു,'മറിയ'
എന്നോതി ഇന്നും ഒറ്റപ്പെടുത്തുന്നു .
കണ്ണടച്ച് അന്ധനായ് കാലം നടക്കവേ,
കാതിലാ മാമുനി വാക്യം മുഴങ്ങുന്നു
"പെണ്ണിനെപൂജിപ്പതെങ്ങു അങ്ങ്
വാഴുന്നു ദേവതകള്‍ എന്നും ".