Followers

Sunday, December 4, 2011

കുരുവികള്‍

പ്രവാസം ....ഇരതേടിയുള്ള അലച്ചിലാണ് ...
പ്രാണനും സ്നേഹവും അകലെ കൂട്ടില്‍ വച്ച് ....നമ്മള്‍ പാറി നടക്കുന്നു 
കുരുവികളെ പോലെ ...

 


നഗ്നമാം ജീവിത സത്യങ്ങള്‍  തന്‍
സ്വപ്നകൂടുകള്‍ക്കുള്ളിലെ കുരുവികള്‍  നാം
ഇരുളിന്റെ കൂടുവിട്ടഴലിന്റെ
കാട്ടിലെക്കിരതേടിയെന്നും പറന്നിടുന്നു...

കുഞിളം കിളികളെ പോറ്റുവാനായ്‌
കൊച്ചു ജീവിത മോഹങ്ങള്‍ തീര്‍ക്കുവാനായ്‌
കൂടുവിട്ടകലെ പറന്നുകൊണ്ടെത്രയൊ
കാതങ്ങള്‍ കാടുകള്‍  താണ്ടിടുന്നു....

കുഞ്ഞിക്കിളിമൊഴി കൊഞ്ചലിനുള്ളിലും
കുറുകുമിണക്കിളി പരിഭവചിന്തിലും
ചിറകടിച്ചാഹ്ലാദലോകങ്ങള്‍ തീര്‍ത്തൊരാ
നിമിഷങളെല്ലാം ഉപേക്ഷിച്ചു നാം..

വിടചൊല്ലി മൂകം പിരിഞ്ഞിടുംബോള്‍
വിരഹാര്ദ്രമായ്‌ മനം തേങിടുബോള്‍
കൂട്ടില്‍  തനിച്ചാവും  ഇണയുടെ കണ്ണുനീര്‍
കാണുവാനാവതെരിഞ്ഞിടുന്നോര്‍ ...

കൂടിന്നുചുറ്റും പതുങ്ങിയിരിക്കുന്ന
ക്രൂരവിധികള്‍ക്കെറിഞ്ഞിടാതെ
അരുമ കിളികളെ ചിറകിലൊളിപ്പിച്ചു
അമ്മകിളി നോവിന്‍  കൂട്ടിരിപ്പൂ....

ഒരു കൊടും കാറ്റിന്റെ അലകളില്‍  തട്ടിയാ
പൂമരമൊന്നുലഞ്ഞാടിടുബോള്‍ ...
രാമഴ കോളിന്റെ മിന്നല്‍
വെളിച്ചമേറ്റരുമകിളികള്‍  കരഞ്ഞിടുബോള്‍
പിടയുന്നൊരുള്ളിലെ പ്രാണന്റെ
കൂട്ടിരുന്നമ്മക്കിളി നോവ്‌ പാടിടുന്നു

ആ പാട്ടിന്‍  ഈണത്തില്‍  എല്ലാം മറന്നു-
കൊണ്ടരുമകിളികള്‍  മയങ്ങിടുബോള്‍
അകലെയാ കാട്ടിലേക്കിരതേടി പോയൊരാ
കണവനെ കാത്തുകൊണ്ടവളിരിപ്പൂ....

എല്ലാമറിഞ്ഞുകൊണ്ടിരതേടി നമ്മളീ -
വേനലിന്‍  ചൂടേറ്റു പാറിടുബോള്‍
അകലെയാ കൂടിന്റെ ഓര്‍മ്മയിലിടനേരം
അറിയാതെയുള്ളം തളര്‍ന്നിടുന്നു.......

8 comments:

  1. ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും ...നിങ്ങളുടെ മനസ്സില്‍ ഉള്ളത് പറയൂ
    മുന്നോട്ടുള്ള വീഥിയില്‍ അവ എനിക്കുപകാരപെടും
    സ്നേഹത്തോടെ
    സുനില്‍

    ReplyDelete
  2. മൂഖത്തെ മൂകമാക്കി മാറ്റൂ.
    ഇടയ്കൊക്കെ താളം പോകുന്നുണ്ടോ?
    അക്ഷരത്തെറ്റുകളെ ആട്ടിപ്പായിക്കൂ
    ചിലവരികള്‍
    "വിടചൊല്ലി മൂഖം പിരിഞ്ഞിടുംമ്പോള്‍
    വിരഹാര്‍ദ്രമായ്‌ മനം തേങ്ങിടുമ്പോള്‍
    കൂട്ടില്‍ തനിച്ചാവും ഇണയുടെ കണ്ണുനീര്‍
    കാണുവാനാവതെരിഞ്ഞിടുന്നോര്‍ .."
    കൂടുതല്‍ നന്നായിട്ടുണ്ട്.

    ReplyDelete
  3. ആദ്യമായി അഭിനന്ദനങ്ങള്‍ ചൊരിയട്ടെ ഈ കാവ്യാമൃത സുഗന്ധ സൂനങ്ങള്‍ക്ക്.ഒറ്റ വായനയില്‍ തന്നെ വല്ലാതെ മോഹിപ്പിച്ചു,വേദനിപ്പിച്ചു വരികള്‍ .ഓരോ യാത്രപറച്ചിലും,വേര്‍പിരിയലും വേവിന്റെ മുറിവുകളാണ്...ജീവിതം തന്നെ യാത്രയല്ലേ ?വിരഹവേദനകളില്ലേല്‍ സമാഗമങ്ങള്‍ക്കെവിടെ
    സന്തോഷവും സംതൃപ്തിയും.കവിക്കും കവിതക്കും ഒരായിരം ആശംസകള്‍ !

    ReplyDelete
  4. പ്രവാസം പ്രായാസതില്‍ പ്രാണന്റെ പിടച്ചിലുകള്‍
    ഇഷ്ടായി

    ReplyDelete
  5. ആ പാട്ടിന്‍ ഈണത്തില്‍ എല്ലാം മറന്നു-
    കൊണ്ടരുമകിളികള്‍ മയങ്ങിടുബോള്‍
    അകലെയാ കാട്ടിലേക്കിരതേടി പോയൊരാ
    കണവനെ കാത്തുകൊണ്ടവളിരിപ്പൂ....നല്ല വരികള്‍ ....മനസ്സിനെ സ്പര്‍ശിച്ചു എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  6. കവിത നന്നായിട്ടുണ്ട്.
    ചെറിയ തിരുത്തലുകളിലൂടെ ഇനിയും ഭംഗിയാക്കാം.
    താങ്കള്‍ക്കതിനുകഴിയും.
    തുടരുക.
    ആശംസകളോടെ..പുലരി

    ReplyDelete
  7. എല്ലാമറിഞ്ഞുകൊണ്ടിരതേടി നമ്മളീ -
    വേനലിന്‍ ചൂടേറ്റു പാറിടുബോള്‍
    അകലെയാ കൂടിന്റെ ഓര്‍മ്മയിലിടനേരം
    അറിയാതെയുള്ളം തളര്‍ന്നിടുന്നു.......
    അകലെയുള്ള ആ കൂട്.....അതാണ്‌ സുനിലേട്ടാ ...ഓരോ പ്രവാസിയുടെയും...നൊമ്പരം...നല്ല കവിത...ഇനിയും ഒരു പാടെഴുതണം...... ആശംസകള്‍

    ReplyDelete
  8. ഇത്ര നന്നായി എഴുതിയിട്ടും വേണ്ടത്ര പേര്‍ വായിക്കപെടുന്നില്ല ... സുനില്‍ ......ഗ്രൂപുകളില്‍ പോസ്റ്റ്‌ ചെയ്തു വായനക്കാരെ ക്ഷണിക്കൂ ..
    ആശംസകള്‍

    ReplyDelete