Followers

Saturday, December 10, 2011

സുപ്രഭാതം

എവിടെയോ കളഞ്ഞുപോയ ആ മനോഹര പ്രഭാതങ്ങള്‍
ജീവിത വേഗങ്ങള്‍ക്കിടയില്‍ ഓര്‍മ്മകളായ് കടന്ന് വന്നപ്പോള്‍ !!



രാക്കോഴി കൂകവേ രാത്രിയും മറയവേ
രാക്കിളിപാട്ടുമകന്നീടവേ...
പാടത്തിനപ്പുറത്തമ്പലത്തില്‍ നിന്നും
പതിവുപോല്‍ കീര്‍ത്തനമുയര്‍ന്നീടവേ
പകലിന്റെ മിഴിതുറന്നെത്തി നോക്കുന്നിതാ
പകലോന്റെ കിരണങ്ങള്‍ പുലരിയായി 


പൊന്‍വെയില്‍ നാളങ്ങള്‍ കുളിരുമായ്‌ വന്നെന്റെ
മിഴികളെ ,തട്ടിയുണര്‍ത്തീടവേ..
വര്‍ണ്ണങ്ങള്‍ ചാലിച്ചോരാകാശവീഥിയില്‍
പറവകള്‍ പാറി പറന്നീടുന്നു 


തൊടിയിലെ മാവിന്റെ ചില്ലയില്‍ നിന്നൊരു
വണ്ണാത്തിപുള്ളിന്റെ കീര്‍ത്തനങ്ങള്‍
പുലരിതന്‍ ഈണമായ് താളമായ് എന്നുടെ
കര്ണണ്പുടങ്ങള്‍ നുകര്‍ന്നീടവേ
ഒരുകടും ചായയും ഈറന്‍ ചിരിയുമായ്
അവളെന്നരികത്ത്ണഞ്ഞു നില്പൂ 


ചുടുചായ നുകരുവാന്‍ പൂമുഖ തിണ്ണയില്‍
പുലരിക്കു കൂട്ടായ്ഇരുന്നനേരം
പുലര്‍ വെയില്‍ നാളത്തില്‍ മിന്നി തിളങ്ങുന്നു
മഞ്ഞിന്‍ കണങ്ങളാപുല്കൊടിയില്‍
കണ്ണുകള്‍ക്കാനന്ദക്കാഴ്ചകളേകുന്നു
പൂവുകള്‍ തെന്നലിന്‍ ഓളങ്ങളില്‍ 


പകലിന്റെ കയ്യില്‍  പിടഞ്ഞു മരിച്ചൊരു
ഇരുളിന്റെ ശോകമാണെങ്കിലും ...
ഈറന്‍ ചിരിയുമായ് അരികത്തു നില്‍ക്കുന്ന
പുലരീ.. നിനക്കെന്തൊരഴകാണെന്നോ...


പതിവുകള്‍ക്കിടയിലേക്കാഴവെ മുറ്റത്തെ
പനിനീര്‍ ചെടിയിലെന്‍ മിഴിയുടക്കീ
ഒരുകൊച്ചു പൂവുണ്ടതില്‍ പൂത്തു നില്‍ക്കുന്നു
പുഞ്ചിരി വീശിക്കൊന്ടെന്നെനോക്കീ
അരുമയായ്‌ ആ പൂവിന്‍ കവിളില്‍ തലോടി ഞാന്‍
ഒരു കൊച്ചുമുത്തം പകര്‍ന്നനേരം
നറുമണമേകികൊണ്ടാ പൂവ് മൊഴിയുന്നു
മൌനമായ്‌ എന്നോട് സുപ്രഭാതം....
.

14 comments:

  1. ഒരു പുലര്‍ച്ച
    നല്ല വരികള്‍

    ReplyDelete
  2. കോഴി കൂവി പുലരി വന്നു,
    വണ്ണാത്തിപുള്ളിന്റെ കീര്‍ത്തനങ്ങള്‍.......
    പുലരിയുടെ അഴക്..
    പൂവ്, ചെടി .....
    എല്ലാം നന്നായിട്ടുണ്ട്
    ഇനിയും എഴുതുക

    ReplyDelete
  3. സുപ്രഭാതം...സുപ്രഭാതം....നല്ല കവിത..ആശംസകള്‍

    ReplyDelete
  4. ഷാജു,artof,ആചാര്യന്‍ ....സന്തോഷം ഈ സന്ദര്ശ്ശനത്തിന് തുടര്‍ന്നും പ്രതീക്ഷിച്ചുകൊള്ളുന്നു ....

    ReplyDelete
  5. മനോഹരമായ വരികള്‍ .കവിതയുടെ സുഗന്ധം തുളുമ്പുന്ന വശ്യമാം താളവും ...പ്രിയ കവിക്ക്‌ അഭിനന്ദനങ്ങള്‍!

    ReplyDelete
  6. നമ്മുടെ ഓരോ പുലരിയും ആയിരം നന്മകളിലേക്കുള്ള ഉണര്ച്ചയാവട്ടെ.
    പ്രിയന് എന്നും നന്മകള്‍..!

    ReplyDelete
  7. കവിതയുടെ പഴമയുടെ നന്മയെ തിരിച്ചു കൊണ്ട് വരാനുള്ള ആത്മാര്‍ത്ഥ ശ്രമം ...! അഭിനന്ദനങ്ങള്‍ ..!!

    ReplyDelete
  8. സുനില്ഭായ്.. ലളിതമായ അക്ഷര്‍ക്കൂട്ടില്‍ വിരിഞ്ഞ പ്രഭാതം.. അഭിനന്ദനങ്ങള്‍..

    ReplyDelete
  9. jaifu bayi,praveen mash,namoos,and muhammed kutty ...സന്തോഷം ..ഈ സന്ദര്ശ്ശനത്തിന് ,ഈ പ്രോത്സാഹനത്തിന്..

    ReplyDelete
  10. പകലിന്റെ കയ്യില്‍ പിടഞ്ഞു മരിച്ചൊരു
    ഇരുളിന്റെ ശോകമാണെങ്കിലും ...
    ഈറന്‍ ചിരിയുമായ് അരികത്തു നില്‍ക്കുന്ന
    പുലരീ.. നിനക്കെന്തൊരഴകാണെന്നോ...

    നല്ല കവിത ... സുന്ദരമായ വരികള്‍
    ആശംസകള്‍

    ReplyDelete
  11. പ്രിയപ്പെട്ടവര്‍ക്കാര്‍ക്കോ സമ്മാനിക്കാനുള്ള ഒരുപഹാരം പോലെ അതിമനോഹരമായൊരു കവിത..
    വരികളിളെല്ലാം ചാരുതയുള്ള കാവ്യ ഭാവനകള്‍ ..ആശംസകള്‍

    ReplyDelete
  12. കവിത മനോഹരമായിട്ടുണ്ട് ...അഭിനന്ദനങ്ങള്‍..



    നീലഗിരിയുടെ സഖികളേ ജ്വാല മുഖികളെ
    ജ്യോതിര്‍ മയിയം ഉഷസ്സിന്‍
    വെള്ളിച്ചാമരം വീശുന്ന മേഘങ്ങളെ
    സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

    ReplyDelete
  13. പകലിന്റെ കയ്യില്‍ പിടഞ്ഞു മരിച്ചൊരു
    ഇരുളിന്റെ ശോകമാണെങ്കിലും ...
    ഈറന്‍ ചിരിയുമായ് അരികത്തു നില്‍ക്കുന്ന
    പുലരീ.. നിനക്കെന്തൊരഴകാണെന്നോ...

    അഭിനന്ദനങ്ങള്‍..

    ReplyDelete
  14. നല്ലൊരു കവിത
    പിറക്കട്ടെ ഇനിയും

    ReplyDelete