Followers

Thursday, January 19, 2012

നഗരപുത്രി

എന്നോ ഏതോ നഗര സന്ധ്യയില്‍ ....എന്റെ കണ്ണില്‍ പതിഞ്ഞ ഒരു ചിത്രം
ഇന്ന് വീണ്ടും എന്റെ അക്ഷരങ്ങളിലൂടെ ......


രാവിന്റെ കവിളിലെ ഛായമായ് നീ
തെരുവിന്റെ ഓരത്തു വന്നു നില്‍പ്പൂ
നഗരതിരക്കില്‍ തന്നിരയെ തിരഞ്ഞു
കൊണ്ടിരുളിന്റെ മറവില്‍ ഒതുങ്ങി നില്‍പ്പൂ

കടംകൊണ്ട കാമം നിറച്ചു കണ്ണില്‍
എരിയുന്ന ദുഖം മറച്ചു ഹൃത്തില്‍..
പുഞ്ചിരി പൂക്കള്‍തന്‍ വശ്ശ്യത ചാലിച്ചു
ചൊടികള്‍ ചൊടിച്ചു രാഗാര്‍ദ്രമാക്കി

നിഴലുകള്‍ ഇഴയുന്ന നഗരതീരത്തിലെ
പഥികര്‍ക്ക് നീളെ നിന്‍ മിഴിയുണര്‍ന്നൂ
വശ്ശ്യമാം പുഞ്ചിരി പൂക്കള്‍ അടര്‍ത്തി നീ
യാത്രികര്‍ക്കിടയിലായ് വിതറിയിട്ടു...

അന്തിയിലിത്തിരി  ലഹരി മോന്തി
ചന്തതിരക്കില്‍ കുഴഞ്ഞ് നില്ക്കും
അജ്നാത കാമുകനാമൊരുത്തന്‍,
അനുഭൂതിയെകും നിന്‍ പൂവെടുത്തൂ..

കരിമഷിയാകേ പടര്‍ന്ന നിന്‍ കണ്ണുകള്‍
തന്നിരയുടെ മിഴിയില്‍ കോരുത്തീറുക്കി
ചൂണ്ടുകളൊട്ടു കടിച്ചൊന്നു വശ്ശ്യമായ്
മുടിയിഴ കോതി കുണുങ്ങി നിന്നു.

പാരവശ്ശ്യത്തോടെ പഥികനാ കാമുകന്‍
നിന്‍ ചാരത്തണഞ്ഞു പതുങ്ങി നിന്നു
ഹൃദയത്തിലെരിയുന്ന ദുഖങ്ങളപ്പോഴും
ആ ചൊടിയില്‍ പൂക്കളായ് പുഞ്ചിരിച്ചു

ഇരുളിന്റെ മറവില്‍ നിന്നേതോ കണക്കുകള്‍
മൃദുവായി ചൊല്ലിയുറപ്പിച്ചു നീ -പിന്നെ-
അഴലിന്റെ തീരത്തില്‍ നിഴലിന്റെയാഴത്തില്‍
പഥികനും നീയും അലിഞ്ഞു ചേര്‍ന്നൂ...

കാഴ്ച്ചകള്‍ കണ്ടുകൊണ്ടാകാശ ചരിവിലെ
പൊന്നോളി തുണ്ടൊന്നു കണ്ണടക്കേ....
മന്ദഹസിച്ചുകൊണ്ടൊരു കുളിര്‍ കാറ്റപ്പോള്‍
എന്നെ തഴുകി കടന്നു പോയീ....





30 comments:

  1. ..അര്‍ഥം വച്ച വരികള്‍ നന്നായി അവതരിപ്പിച്ചു.

    ReplyDelete
    Replies
    1. താങ്ക്സ് ...പ്രദീപ്

      Delete
  2. നഗരത്തിരക്കില്‍ തന്നിരയെ തിരഞ്ഞു - അവള്‍ ഇരയെയല്ല തിരഞ്ഞത് ,തനിക്കും കുടുംബത്തിനും പട്ടിണി മാറ്റാന്‍ മുഷിഞ്ഞ നോട്ടുകള്‍ കൊടുക്കുന്ന ഒരു ദയാലുവിനെയാണ് തിരഞ്ഞത് എന്നു പറയാന്‍ തോന്നുന്നു...

    നന്നായി എഴുതി.

    ReplyDelete
    Replies
    1. വേശ്യാവൃത്തിയെ പ്രോല്‍സാഹിപ്പിക്കാന്‍ മനസ്സ് അനുവദിക്കാത്തത് കൊണ്ട് ..ഇങ്ങനെ സൂചിപ്പിച്ചു എന്നെ ഒള്ളൂ പ്രദീപ് ഭായി...
      നന്ദി ഈ നല്ല വായനക്ക്

      Delete
  3. കടന്നുപോയി.......
    തപ്തനിശ്വാസവും....

    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
    Replies
    1. നന്ദി ..സര്‍ ....

      ഓര്‍മ്മകളില്‍ ഒരിക്കല്‍ കൂടി ആ മുഖം നഷ്ട്ടപ്പെട്ട ചിത്രം !!!

      Delete
  4. നിഴലുകള്‍ ഇഴയുന്ന നഗരതീരത്തിലെ
    പഥികര്‍ക്ക് നീളെ നിന്‍ മിഴിയുണര്‍ന്നൂ
    വശ്ശ്യമാം പുഞ്ചിരി പൂക്കള്‍ അടര്‍ത്തി നീ
    യാത്രികര്‍ക്കിടയിലായ് വിതറിയിട്ടു...

    നന്നായി എഴുതി.

    ReplyDelete
    Replies
    1. മൊഹിയുദ്ദീന്‍ ...നന്ദി ഈ നല്ല വായനക്ക്

      Delete
  5. ഇരുളിന്റെ മറവില്‍ നിന്നേതോ കണക്കുകള്‍
    മൃദുവായി ചൊല്ലിയുറപ്പിച്ചു നീ -പിന്നെ-
    അഴലിന്റെ തീരത്തില്‍ നിഴലിന്റെയാഴത്തില്‍
    പഥികനും നീയും അലിഞ്ഞു ചേര്‍ന്നൂ...

    ഇരുളില്‍ അലിയാന്‍ വിധിക്കപെട്ട അവര്‍ക്ക്
    അര വയര്‍ എന്നും ഒരു ചോദ്യ ചിന്ഹം ...
    നല്ല കവിത

    ReplyDelete
    Replies
    1. വേണുജീ ...നമസ്കാരം !!!

      Delete
  6. //കടംകൊണ്ട കാമം നിറച്ചു കണ്ണില്‍
    എരിയുന്ന ദുഖം മറച്ചു ഹൃത്തില്‍../// /////

    നഗരത്തിലെ നിത്യ കാഴ്ച എല്ലാ അർത്ഥത്തിലും ഉല്കൊണ്ടുകൊണ്ട് എഴുതി. അഭിനന്ദനങ്ങൾ സുനിൽ ഭായ്.

    ReplyDelete
    Replies
    1. നന്ദി ജൈഫ് ബായി ....എന്തുപറ്റി കുറെയായി പുതിയ പോസ്റ്റുകള്‍ ഒന്നും കണ്ടില്ല ..അതോ ഞാന്‍ കാണാതെ പോയതാണോ ...?

      Delete
  7. Replies
    1. ഇഷ്ടപ്പെട്ടതിന് ....!!! സ്നേഹം അറിയിയ്ക്കുന്നു

      Delete
  8. അക്ഷരത്തെറ്റുകള്‍ കവിതക്ക് ഭൂഷണമല്ല ;പരിമിതികള്‍ അറിയാം ,എങ്കിലും തിരുത്താവുന്നത് തിരുത്തണം ,താളം ,ലയം ഒക്കെ ഉണ്ട് ,വിഷയം അല്‍പ്പം കൂടെ വൈവിധ്യം ആകാമായിരുന്നു എന്ന് തോന്നി ,ഇനിയും കാണാം .ആശംസകള്‍ ,,

    ReplyDelete
    Replies
    1. തീര്‍ച്ചയായും താങ്കളുടെ നിര്‍ദേശങ്ങളെ വിലമതിക്കുന്നു
      ഇത്തരത്തിലുള്ള വിമാര്ശ്ശനങ്ങള്‍ ...എപ്പോഴും പ്രചോദനമാണ്

      നന്ദി സിയാഫ്

      Delete
  9. സുനില്‍ജി താങ്കളെ ഉലച്ച കാഴ്ച്ചയെ വളരെ കൃത്യമായി വരഞ്ഞിരിക്കുന്നു. ഒരു മനോഹര കവിത സമ്മാനിക്കപ്പെട്ടിരിക്കുന്നു. നന്ദിയുണ്ട് പ്രിയനേ.. എന്റെ വായനക്കൊരു ജീവിതം തന്നതിന്.

    സുഹൃത്തെ താങ്കള്‍ക്ക് അറിയണോ..ഇന്നെന്റെ പ്രണയവും ഇവളോടാണ്. ഒരുപക്ഷെ, ഇന്നേറെ പ്രണയം കൊതിക്കുന്നതും അതര്‍ഹിക്കുന്നതും ഇവള് തന്നെയാണ്. ഇവര്‍ക്ക് പറയാനുള്ള കാരണങ്ങള്‍ പലതാണ്. അപ്പോഴും നിത്യവൃത്തിക്കുള്ള പങ്കപ്പാടില്‍.. കൈകുറ്റം തീരാത്ത കൈകളിലെ വിരലുകള്‍ കലിച്ചു തുള്ളുന്നതെന്തിനു ഇവള്ക്കെതിരിലാണ്. എന്തിന്..?

    ചിന്തിച്ചു പോയിട്ടുണ്ട്: അവിടം മുതല്‍ ജനിക്കയാണ് എന്നുള്ളില്‍ ഇവളോടുള്ള പ്രണയം. ഇന്നും മാര്‍ജാര പാദുകങ്ങള്‍ ചൂട് പറ്റാന്‍ പമ്മിപ്പമ്മി നടക്കുന്നുണ്ട്. എന്നിട്ടുമൊവില്‍ വിരല് ചൂണ്ടി കയര്‍ക്കുകയാ.. തെമ്മാടിക്കൂട്ടങ്ങള്‍..!!! പ്രിയ സുനില്‍, ഒരു തിരുത്തും കൂടെ... ഇരയുടെ ദൈന്യതയാണ്‌ എന്റെ 'നഗര പുത്രി' അല്ലാതെ വേട്ടക്കാരിയുടെ ക്രൌര്യ മുഖമല്ല അവള്‍ക്കുള്ളത്‌. ആ ദൈന്യതയിലെയലിവാണ് പ്രണയമായി വര്ഷിക്കുന്നത്.

    സ്നേഹ സലാം.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. നന്ദി കൂട്ടുകാര ...ഇനിയും വരണം

      Delete
    3. നമൂസ് ,
      അപക്വമായ കൌമാര കൌതൂഹലങ്ങളില്‍ എപ്പോഴോ ഒരിക്കല്‍ ആണ് ആ ക്ഷണവും വില്‍ക്കുവാന്‍ വയ്ക്കപ്പെട്ട ആ നഗരരതിയും...കണ്ണിലും മനസ്സിലും പതിഞ്ഞത് ...പിന്നീട് പലപ്പോഴും ഓര്‍ത്തിട്ടുണ്ട് ...തികഞ്ഞ അവജ്ഞ്ഞയോടെ സ്വന്തം ജീവിതം ജീവിച്ച് തീര്‍ക്കുന്ന നിരവധി പേര്‍ ..അവരില്‍ ജീവിത തൃഷ്ണകള്‍ പണം കൊണ്ട് തീക്ഷ്ണമാക്കുന്നവര്‍ ....അതേ ജീവിതം ഇനിയുമൊരുപാട് കാണാ കാഴ്ച്കകള്‍ കാത്തു വയ്ക്കുന്നുണ്ട് !!!

      നന്ദി കൂട്ടുകാര ഈ നിറഞ്ഞ വായനക്കു !!!!

      Delete
  10. ഈ വായനക്ക് ,ഈ ഇഷ്ട്ടപെടലിന് ....എന്റെ നന്ദി കൂട്ടുകാരി !!!

    ReplyDelete
  11. കാഴ്ച്ചകള്‍ കണ്ടുകൊണ്ടാകാശ ചരിവിലെ
    പൊന്നോളി തുണ്ടൊന്നു കണ്ണടക്കേ....
    മന്ദഹസിച്ചുകൊണ്ടൊരു കുളിര്‍ കാറ്റപ്പോള്‍
    എന്നെ തഴുകി കടന്നു പോയീ....


    ഇഷ്ടമായി വരികള്‍...
    മനോഹരം.. അഭിനന്ദനങ്ങള്‍..

    ReplyDelete
  12. കവിത ഇഷ്ടായീട്ടോ..!
    ആസംസകൾ നേർന്നുകൊണ്ട്...പുലരി

    ReplyDelete
  13. സുനില്‍ ചേട്ടാ ...
    ഓരോ വരികളും ഒത്തിരി ഇഷ്ട്ടമായി ... പിന്നെ നമ്മള്‍ ഒരേ നാട്ടുകാരാ..
    വീണ്ടും വരാട്ടോ ... സസ്നേഹം

    ReplyDelete
  14. titanium teeth dog at the track in Australia - Titanium Art
    I ford ecosport titanium had tried shaving on titanium keychain my own skin with some other dogs. titanium rod in leg However my head got a lot nicer powerbook g4 titanium since then. The most consistent complaint titanium gravel bike was the

    ReplyDelete