Followers

Tuesday, November 29, 2011

പ്രണയ സത്യങ്ങള്‍


കഠിനമാം ജീവിത വീഥികളിലെങ്ങോ പൊഴിഞ്ഞു വീണു മറയുന്നു
എന്റെ പ്രണയ സ്വപ്നങ്ങള്‍ ,


ന്‍റെയുള്ളിലെ നൊമ്പരകൂട്ടിലെ
നോവുന്നോരോര്‍മ്മയായ് നിന്‍മുഖം മാറവേ
തിരയുന്നു ഞാന്‍ നിമിഷവേഗങ്ങളില്‍ സഖീ
നിന്റെ നിഴലായ് നടന്നോരേന്‍ പ്രണയസ്വപ്നങ്ങളെ
എന്ടെ കൈതലം ചേര്‍ത്തുപിടിച്ചു നീ
അഗ്നിസാക്ഷിയായ് പാതിമെയ്യായതും
വധുവായതും എന്‍റെ ഹൃദയത്തിനുള്ളിലെ
മധുവായതും മധുനിലാവോളിയായതും ...
നിന്‍ ചിരി പുഞ്ചിരി പൂക്കളായെന്നുള്ളില്‍
 നിന്‍ നാണം ഈറന്‍ നിലാവയലിഞ്ഞതും ..
അനുരാഗ ലഹരികള്‍ അനുഭൂതിയായതും
അറിയാത്തൊരുന്‍മാദമുള്ളില്‍ നിറഞ്ഞതും
 വിരയാര്‍ന്നോരേന്‍ വിരല്‍ സ്പര്‍ശ്ശങ്ങളില്‍ നീ
വിവശയായ് വ്രീളാഭരിതയായ് നിന്നതും
 നമ്രമുഖിയായി നിന്ന നിന്‍ നാണത്തില്‍
ആദ്യത്തെ ചുംബനം ഏകിയ രാത്രിയും ..
മുല്ലപ്പൂവിതളുകള്‍ വിതറിയ തല്‍പ്പത്തില്‍
മുഗ്ദമോഹങ്ങളില്‍  ഇരുമെയ്യ് മറന്നതും
സന്തോഷഭരിതമാം നന്‍മ്മതന്‍ നാളുകള്‍
പുലരാന്‍ കൊതിച്ചു നാം പ്രാര്‍ത്ഥിച്ചു നിന്നതും ...
സ്വപ്നങ്ങളേറെ നാം നെയ്തോരാ നാളുകള്‍
സ്വപ്നാടനം പോലകന്നെറെ ദൂരെയായ്
മധുവിധു നാളുകള്‍ മധുരമുള്ളോര്‍മ്മകള്‍
മനസ്സിലെ മലര്‍വാക പൂത്തോരാ നാളുകള്‍
ഇന്നെന്‍റെ ജീവിത ഭാരങ്ങള്‍ ഏറവേ
ഇടനെഞ്ചിനുള്ളിലാ സ്വപ്നങ്ങളമരുന്നു
ജീവിത വാതിലീനപ്പുറത്തെന്നുടെ
പ്രണയമോഹങ്ങളീ വെയിലേറ്റ്വാടുന്നു
 പ്രണയാക്ഷരങ്ങള്‍ മൊഴിഞ്ഞോരാ ചൊടികളില്‍
പരിഭവ പാതിരാ കാറ്റുകള്‍ വീശുന്നു
നാണം പൂത്തിരി കത്തിച്ച കവിളിലോ
കഥനഭാരങ്ങള്‍തന്‍ കാര്‍മുകില്‍ നിറയുന്നു
മധുരസ്വപ്നങ്ങള്‍ തന്‍ മണിവീണ മീട്ടിയ
മണിയറക്കകമിന്നു നെടുവീര്‍പ്പുനിറയുന്നു
ദുരിതഭാരങ്ങളില്‍ പിടയുന്ന മനമോടെ
നിദ്രാവിഹീനമെന്‍ രാത്രികള്‍ കോഴിയുന്നു
ചടുലമായ് രൌദ്രമായ് വിധിയുടെ താണ്ഡവം
തകൃതിയായ് താളത്തിലാടുന്നു ചുറ്റിലും ...
ഇടനെഞ്ചിനുള്ളിലെ നൊമ്പര കൂട്ടിലെ
നോവുന്നോരോര്‍മ്മയായ് നിന്‍മുഖം മാറവേ
നിമിഷവേഗങ്ങളില്‍ തിരയുന്നു ഞാന്‍ സഖീ
നിന്റെ നിഴലായ് നടന്നോരെന്‍ പ്രണയസ്വപ്നങ്ങളെ ....

10 comments:

  1. ഈ പ്രണയം ഇഷ്ടമായി ......നല്ല വരികള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  2. ഭര്‍ത്താവ് മരിച്ച ഒരു വിധവയായ സ്ത്രീയോടുള്ള സംസാരത്തിന്നിടയില്‍ തന്‍റെ പാതിയുടെ മരണ സമയത്തെ അവര്‍ പറഞ്ഞതിനെ ഞാന്‍ ഓര്‍ക്കുന്നു.
    "അന്ന്, അദ്ദേഹമെന്നെ ചേര്‍ത്തു പിടിച്ചു കാതില്‍ ഒരു കിന്നാരം പോലെ പല മന്ത്രങ്ങള്‍ ഉരുവിട്ടു. മുമ്പ്,ഞങ്ങള്‍ ഞങ്ങളുടെ പ്രണയ കാലത്ത് ചെയ്തിരുന്നത് പോല..ശേഷം അങ്ങനെ ഒരു സ്നേഹ പ്രകടനത്തെ ഞാന്‍ ഓര്‍ക്കുന്നെ ഇല്ലാ എന്ന !!!
    സുനില്‍.M ആദ്യാവസാനം പറഞ്ഞ പ്രണയത്തെ ഞാന്‍ എന്‍റെ നെഞ്ചോട് ചേര്‍ക്കുന്നു...!

    ReplyDelete
  3. പ്രിയപ്പെട്ട സുനില്‍,
    മനോഹരമായ ഈ വൃശ്ചികപ്പുലരിയില്‍, സുനിലിന്റെ പ്രണയ വിചാരങ്ങള്‍ വായിച്ചു.വളരെ നന്നായി പ്രണയം പ്രകടിപ്പിച്ച വരികള്‍ വളരെ ഇഷ്ടമായി! അഭിനന്ദനങ്ങള്‍! ഹൃദയത്തില്‍ നിന്നും വന്ന വരികള്‍ ചേതോഹരം!
    ഇനിയും എഴുതണം....!ആശംസകള്‍!
    ഒരു സുന്ദര ദിനം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  4. വരികള്‍ ഏറെ ഇഷ്ടമായി ...
    കവിത നന്നായി
    ആശംസകള്‍

    ReplyDelete
  5. സുന്ദരവും സുരഭിലവുമാ യ പ്രണയത്തിന്റെ സുന്ദര മുഖം വളരെ വെക്തമായി വരച്ചു സുനില്‍

    ReplyDelete
  6. പൊയ്പ്പോയ ആ നല്ല നാളുകള്‍ ..!!! മനോഹരമായി എഴുതി

    ReplyDelete
  7. പ്രണയം നഷ്ടപ്പെടുന്ന ഈ നാളുകളില്‍ പ്രണയ സത്യങ്ങള്‍ വിളിച്ചോതുന്ന ഈ കവിത നന്നായി. എങ്കിലും ചില ഇടങ്ങളില്‍ വല്ലാതെ വലിച്ചു നീട്ടി .
    :ഈറന്‍ നിലാവയലിഞ്ഞതും" നിലാക്കായല്‍ പോലെ ഒരു പ്രയോഗം ആണോ ഇതും ? തുടര്‍ന്ന് എഴുതുക. വീണ്ടും വരാം.

    ReplyDelete
  8. namoos,anupama,venugopaljee,komban,dreamer,kanakkoor,ismayil....ഇവിടെ വന്നു അഭിപ്രായങ്ങള്‍ പറഞ്ഞതിന് ...നന്ദി .പിന്നെ കണക്കൂര്‍ ,താങ്കളുടെ വിലയിരുത്തല്‍ ഗൌരവത്തോടെ എടുക്കുന്നു തുടര്‍ന്നുള്ളവയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കാം പിന്നെ 'നിലാക്കായല്‍',പോലെ എന്നു പറഞ്ഞത് വ്യക്തമായി മനസ്സിലായില്ല ....

    ReplyDelete
  9. ഇടനെഞ്ചിനുള്ളിലെ നൊമ്പര കൂട്ടിലെ
    നോവുന്നോരോര്‍മ്മയായ് നിന്‍മുഖം മാറവേ
    നിമിഷവേഗങ്ങളില്‍ തിരയുന്നു ഞാന്‍ സഖീ
    നിന്റെ നിഴലായ് നടന്നോരെന്‍ പ്രണയസ്വപ്നങ്ങളെ ....
    ---------------------------------
    നല്ല വരികള്‍ ..ആശംസകള്‍

    ReplyDelete