Followers

Tuesday, December 20, 2011

നിളയുടെ തീരത്തില്‍

നിള ! വിലാപങ്ങള്‍ക്ക്  ശബ്ദം നഷ്ട്ടപ്പെട്ടവള്‍ !!
ദൂര മൂത്ത മര്‍ത്യകരങ്ങളാല്‍ പ്രകൃതിയുടെ കണ്ണു നീരാവുന്നവള്‍
നമ്മുടെ പ്രിയപ്പെട്ട നിള !!!




ഇവിടെ,
ഈ വെള്ളിമണല്പരപ്പില് ,നിലാവില്,
ഞാന് തിരയുന്നത് നിന്നെയാണ് ....
എന്റെ സ്മൃതി പഥങ്ങളിലൂടെ
ജലസമൃദ്ധയായ് ഒഴുകിയിരുന്ന നിന്നെ,

ഇവിടെ നീയില്ലല്ലോ.....നീളേ..!
നിന്റെ കണ്ണുനീരുറവകള് പോലെ വെറും
നീര്ച്ചാലുകള് മാത്രം..!

ഗതകാല പ്രൌഡിയില്
നീ,തീരവാസികള്ക്ക്, അന്നവും അമൃതവുമായിരുന്നു
ആത്മാക്കളുടെ നശ്വരഗേഹങ്ങളുടെ,
അവസാന ശേഷിപ്പുകള് ഏറ്റുവാങ്ങിയ നീ
മോക്ഷദായിനിയുമായിരുന്നു.....

ബലിതര്പ്പണങ്ങളുടെ മന്ത്രമര്മ്മരങ്ങള്
ഇന്നും മുഴങ്ങുന്ന നിന്റെ മൃതതീരങ്ങളില്
ഉപഭോഗ തൃഷ്ണയുടെ ക്രൂര ദ്രംഷ്ടകള്
ആഴ്ന്നിറങ്ങുന്നുവോ.....

നാളെ ,ആത്മാക്കളുടെ ഗേഹാവശിഷ്ടങ്ങള്
അലിഞ്ഞുചേര്ന്ന ഈ മണല് പരപ്പും
നിനക്ക് അന്യമായേക്കാം .....
നീളെ കാത്തുകിടക്കുന്നത്
മണ്ണിന്റെ പുതിയ രാജാക്കന്മാര്...

സ്വാര്ത്ഥ മത്സരങ്ങളുടെ പുത്തന്
മാമാങ്കപ്രഹരങ്ങളില്,
അവര് നിന്നെ കിളച്ചു മറിക്കുന്നു
നിന്റെ അവസാന തുള്ളിയും ഊറ്റിയെടുത്ത്
നിനക്ക് ചരമ ഗീതമെഴുതാന് ഒരുങ്ങുന്നു......

ആരും വരില്ല നിന്നെ രക്ഷിക്കാന്,
ഇത് കലിയുഗമല്ലേ, പ്രാര്ഥിക്കുക!
മോക്ഷങ്ങളുടെ കാലരഹിത ഭൂമികയില്
വിലയിച്ചു ചേരാനെത്തുന്ന
ആത്മാക്കളുടെയും, അവയുടെ
നശ്വരഗേഹ ശേഷിപ്പുകളുടെയും
ആവാഹനങ്ങളിലൂടെ ......
മന്ത്രമര്മ്മരങ്ങളിലൂടെ.....
ഇനിയും വറ്റാത്ത ,
നിന്റെയീ കണ്ണു നീരുറവകളിലൂടെയും
പ്രാര്ഥിക്കുക .....
നീ സര്‍വ്വം സഹയല്ലേ....

ഇവിടെ,
ഈ വെള്ളിമണല്പരപ്പില് ,നിലാവില്,
ഞാന് തിരയുന്നത് നിന്നെയാണ് ....
എന്റെ സ്മൃതി പഥങ്ങളിലൂടെ
ജലസമൃദ്ധയായ് ഒഴുകിയിരുന്ന നിന്നെ .....
ഇവിടെ നീയില്ലല്ലോ.....നിളേ...!
നിന്റെ കണ്ണുനീരുറവകള് പോലെ വെറും
നീര്ച്ചാലുകള് മാത്രം......!

29 comments:

  1. നല്ല വരികള്‍
    കൂടുതല്‍ എഴുതുക
    ആശംസകള്‍

    ReplyDelete
  2. നിന്റെ കണ്ണുനീരുറവകള് പോലെ വെറും
    നീര്ച്ചാലുകള് മാത്രം......!
    ഇന്നത്‌ കണ്ടു അവളുടെ തലോടലുകള്‍ ഏറ്റു വളര്‍ന്ന ഞങ്ങള്‍ക്ക് കണ്‍ നിറയുന്നു ..
    മനുഷ്യന്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അവളുടെ മാറ് പിളര്‍ക്കുമ്പോള്‍
    ചിന്തിക്കേണ്ടിയിരിക്കുന്നു ... നാം നശിപ്പിക്കുന്നത് ഒരു നാടിന്‍ മതാവിനെയാണ് ..
    ഒരു സംസ്കാരത്തെയാണ് എന്നാ വലിയ കാര്യം

    ആശംസകള്‍ സുനില്‍ .. ഈ വരികള്‍ കുറിച്ചതിന്

    ReplyDelete
  3. മനുഷ്യൻ പ്രക്രുതിയോട് ചെയ്യുന്ന ക്രൂരതകൾ അതിഭീകരം തന്നെ.
    -----------------------------------
    ഇനിയും കവിതകൾ എഴുതുക.

    ആശംസകൾ.

    ReplyDelete
  4. നല്ല വരികള്‍ ..കവിത സൂപ്പെര്‍ ആയിട്ടുണ്ട്‌ ..ആശംസകള്‍

    ReplyDelete
  5. good one, write again & again & again, we r here to hear from you!

    ReplyDelete
  6. ഇവിടെ നീയില്ലല്ലോ.....നീളേ..!
    നിന്റെ കണ്ണുനീരുറവകള് പോലെ വെറും
    നീര്ച്ചാലുകള് മാത്രം.
    സത്യം.....!!
    സുനില്‍ ജീ....നിളയുടെ വേദനകള്‍ ....മനോഹരമായിട്ടെഴുതി...
    ഇനിയും ഇത് പോലുള്ള നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.....

    ReplyDelete
  7. നിള- എത്രയോ മലയാള കവിതകളില്‍ വിഷയീഭവിച്ചിരിക്കുന്നു... എന്നാലും പുതിയ പുതിയ കാവ്യകല്‍പ്പനകള്‍ നിളയില്‍ നിന്ന് രൂപം കൊള്ളുന്നു... നന്നായി എഴുതി...
    (ചില്ലക്ഷരങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ... ഒന്നു പരിശോധിക്കൂ)

    ReplyDelete
    Replies
    1. പ്രദീപ് നന്ദി ...നല്ല വായനക്ക്

      Delete
  8. പറഞ്ഞാലും പറഞ്ഞാലും തീരാതെ നിള മെലിഞ്ഞ് പിന്നെയുമൊഴുകുന്നു. :(

    ReplyDelete
    Replies
    1. മെലിയുന്ന നീളയെ നെഞ്ചിലെറ്റാം !!!! കുമാരേട്ടാ നന്ദി

      Delete
  9. നിളയിൽ നീരാടിയത് ഓമ്മകളിലുണ്ട്.
    ഇന്ന് നിള മരിച്ചുകൊണ്ടിരിക്കുന്നു.... :(

    ReplyDelete
    Replies
    1. ബെഞ്ചാലി ....നന്ദി ,ഇവിടെ വന്നതിനു

      Delete
  10. നിളേ...!
    നിന്റെ കണ്ണുനീരുറവകള് പോലെ വെറും
    നീര്ച്ചാലുകള് മാത്രം......!നന്നായി എഴുതി...

    ReplyDelete
    Replies
    1. മൊഹിയുദ്ദീന്‍ നന്ദി ഈ സന്ദര്ശ്ശനത്തിന്

      Delete
  11. ഇവിടെ,
    ഈ വെള്ളിമണല്പരപ്പില് ,നിലാവില്,
    ഞാന് തിരയുന്നത് നിന്നെയാണ് ...

    എവിടെ വെള്ളിമണല്‍പ്പരപ്പ്..?
    എല്ലായിടത്തും പുല്‍ക്കാടല്ലാതെ..അതിലെത്ര തിരഞ്ഞാലും നിളയെ കണ്ടെത്താനാവില്ല.
    നല്ല കവിതയ്ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. നന്ദി .....കൂട്ടുകാരാ

      Delete
  12. സുഹൃത്തെ സുനില്‍ കവിത വളരെ ഇഷ്ടപ്പെട്ടു
    നിള പങ്കുവെക്കപെട്ടുകൊണ്ടിരിക്കുന്നു, ഉള്ളിലെ ഉറവകള്‍ ചെളിമൂടി അടയുംവരെയെങ്കിലും നമുക്ക് മറക്കാതിരിക്കാം.മൌനത്തെക്കാള്‍ ഭേദമാണ് സുഹൃത്തെ ആത്മഗതം..

    ReplyDelete
    Replies
    1. വാണിഭ തന്ത്രങ്ങളില്‍ ...സ്വയം നഷ്ട്ടപ്പെടുന്നവള്‍ !!! സുഹൃത്തെ നന്ദി !!!

      Delete
  13. ആ മെലിയുന്ന നിളയുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു....നല്ല എഴുത്തിന് ആശംസകൾ....

    ReplyDelete
    Replies
    1. നന്ദി ....നല്ല വായനക്ക് ....!!!

      Delete
  14. കവിത നന്നായി...
    സ്നേഹാശംസകളോടെ.....

    ReplyDelete
    Replies
    1. നന്ദി സ്നേഹിതാ .....വന്നതിനും വായിച്ചതിനും !!!

      Delete
  15. നമ്മെപ്പോലുള്ളവർക്ക് എളിയ എഴുത്തുകളിലൂടെ പരിതപിയ്ക്കാം അല്ലേ....

    "നീരുറഞ്ഞ നഗ്നതയുടുത്ത്
    ആധിയെ സ്തുതിച്ച്,
    മൃതിയടഞ്ഞ
    കൈവഴികളില്‍,
    ഗൃഹാതുരത പണ്ടെന്നോ
    ആത്മഹത്യ ചെയ്ത
    കല്‍പ്പടവുകളില്‍,
    സ്തനപാനം ചെയ്യാന്‍
    അലമുറ കൂട്ടിയ
    സന്താനതീരങ്ങളില്‍,
    എന്നുമണയാന്‍ കൊതിച്ച
    ഒരമ്മയുണ്ടായിരുന്നു... "

    http://below-poverty-line.blogspot.com/2011/06/blog-post_10.html എന്നൊരിയ്ക്കൽ വേദനയോടെ ഞാനുമെഴുതിയിരുന്നു...

    ReplyDelete
    Replies
    1. രഞ്ജിത് ...നന്ദി ഈ വായനക്ക് ....നദികളും മലകളും പ്രകൃതിയും ഒക്കെ
      നമ്മുടെ യന്ത്രഹസ്തങ്ങളില്‍ നിസ്സഹായരാണ് ....എന്നും !!!!

      Delete
  16. നന്നായിരിക്കുന്നു കവിത.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  17. കവിത ഇഷ്ടായി ...നല്ല വരികള്‍ ..അഭിനന്ദനങ്ങള്‍

    ReplyDelete