കഠിനമാം ജീവിത വീഥികളിലെങ്ങോ പൊഴിഞ്ഞു വീണു മറയുന്നു
എന്റെ പ്രണയ സ്വപ്നങ്ങള്‍ ,
എന്റെയുള്ളിലെ നൊമ്പരകൂട്ടിലെ
നോവുന്നോരോര്‍മ്മയായ് നിന്‍മുഖം മാറവേ
തിരയുന്നു ഞാന്‍ നിമിഷവേഗങ്ങളില്‍ സഖീ
നിന്റെ നിഴലായ് നടന്നോരേന്‍ പ്രണയസ്വപ്നങ്ങളെ
എന്ടെ കൈതലം ചേര്‍ത്തുപിടിച്ചു നീ
അഗ്നിസാക്ഷിയായ് പാതിമെയ്യായതും
വധുവായതും എന്‍റെ ഹൃദയത്തിനുള്ളിലെ
മധുവായതും മധുനിലാവോളിയായതും ...
നിന്‍ ചിരി പുഞ്ചിരി പൂക്കളായെന്നുള്ളില്‍
നിന്‍ നാണം ഈറന്‍ നിലാവയലിഞ്ഞതും ..
അനുരാഗ ലഹരികള്‍ അനുഭൂതിയായതും
അറിയാത്തൊരുന്‍മാദമുള്ളില്‍ നിറഞ്ഞതും
വിരയാര്‍ന്നോരേന്‍ വിരല്‍ സ്പര്‍ശ്ശങ്ങളില്‍ നീ
വിവശയായ് വ്രീളാഭരിതയായ് നിന്നതും
നമ്രമുഖിയായി നിന്ന നിന്‍ നാണത്തില്‍
ആദ്യത്തെ ചുംബനം ഏകിയ രാത്രിയും ..
മുല്ലപ്പൂവിതളുകള്‍ വിതറിയ തല്‍പ്പത്തില്‍
മുഗ്ദമോഹങ്ങളില്‍ ഇരുമെയ്യ് മറന്നതും
സന്തോഷഭരിതമാം നന്‍മ്മതന്‍ നാളുകള്‍
പുലരാന്‍ കൊതിച്ചു നാം പ്രാര്‍ത്ഥിച്ചു നിന്നതും ...
സ്വപ്നങ്ങളേറെ നാം നെയ്തോരാ നാളുകള്‍
സ്വപ്നാടനം പോലകന്നെറെ ദൂരെയായ്
മധുവിധു നാളുകള്‍ മധുരമുള്ളോര്‍മ്മകള്‍
മനസ്സിലെ മലര്‍വാക പൂത്തോരാ നാളുകള്‍
ഇന്നെന്‍റെ ജീവിത ഭാരങ്ങള്‍ ഏറവേ
ഇടനെഞ്ചിനുള്ളിലാ സ്വപ്നങ്ങളമരുന്നു
ജീവിത വാതിലീനപ്പുറത്തെന്നുടെ
പ്രണയമോഹങ്ങളീ വെയിലേറ്റ്വാടുന്നു
പ്രണയാക്ഷരങ്ങള്‍ മൊഴിഞ്ഞോരാ ചൊടികളില്‍
പരിഭവ പാതിരാ കാറ്റുകള്‍ വീശുന്നു
നാണം പൂത്തിരി കത്തിച്ച കവിളിലോ
കഥനഭാരങ്ങള്‍തന്‍ കാര്‍മുകില്‍ നിറയുന്നു
മധുരസ്വപ്നങ്ങള്‍ തന്‍ മണിവീണ മീട്ടിയ
മണിയറക്കകമിന്നു നെടുവീര്‍പ്പുനിറയുന്നു
ദുരിതഭാരങ്ങളില്‍ പിടയുന്ന മനമോടെ
നിദ്രാവിഹീനമെന്‍ രാത്രികള്‍ കോഴിയുന്നു
ചടുലമായ് രൌദ്രമായ് വിധിയുടെ താണ്ഡവം
തകൃതിയായ് താളത്തിലാടുന്നു ചുറ്റിലും ...
ഇടനെഞ്ചിനുള്ളിലെ നൊമ്പര കൂട്ടിലെ
നോവുന്നോരോര്‍മ്മയായ് നിന്‍മുഖം മാറവേ
നിമിഷവേഗങ്ങളില്‍ തിരയുന്നു ഞാന്‍ സഖീ
നിന്റെ നിഴലായ് നടന്നോരെന്‍ പ്രണയസ്വപ്നങ്ങളെ ....
നോവുന്നോരോര്‍മ്മയായ് നിന്‍മുഖം മാറവേ
തിരയുന്നു ഞാന്‍ നിമിഷവേഗങ്ങളില്‍ സഖീ
നിന്റെ നിഴലായ് നടന്നോരേന്‍ പ്രണയസ്വപ്നങ്ങളെ
എന്ടെ കൈതലം ചേര്‍ത്തുപിടിച്ചു നീ
അഗ്നിസാക്ഷിയായ് പാതിമെയ്യായതും
വധുവായതും എന്‍റെ ഹൃദയത്തിനുള്ളിലെ
മധുവായതും മധുനിലാവോളിയായതും ...
നിന്‍ ചിരി പുഞ്ചിരി പൂക്കളായെന്നുള്ളില്‍
നിന്‍ നാണം ഈറന്‍ നിലാവയലിഞ്ഞതും ..
അനുരാഗ ലഹരികള്‍ അനുഭൂതിയായതും
അറിയാത്തൊരുന്‍മാദമുള്ളില്‍ നിറഞ്ഞതും
വിരയാര്‍ന്നോരേന്‍ വിരല്‍ സ്പര്‍ശ്ശങ്ങളില്‍ നീ
വിവശയായ് വ്രീളാഭരിതയായ് നിന്നതും
നമ്രമുഖിയായി നിന്ന നിന്‍ നാണത്തില്‍
ആദ്യത്തെ ചുംബനം ഏകിയ രാത്രിയും ..
മുല്ലപ്പൂവിതളുകള്‍ വിതറിയ തല്‍പ്പത്തില്‍
മുഗ്ദമോഹങ്ങളില്‍ ഇരുമെയ്യ് മറന്നതും
സന്തോഷഭരിതമാം നന്‍മ്മതന്‍ നാളുകള്‍
പുലരാന്‍ കൊതിച്ചു നാം പ്രാര്‍ത്ഥിച്ചു നിന്നതും ...
സ്വപ്നങ്ങളേറെ നാം നെയ്തോരാ നാളുകള്‍
സ്വപ്നാടനം പോലകന്നെറെ ദൂരെയായ്
മധുവിധു നാളുകള്‍ മധുരമുള്ളോര്‍മ്മകള്‍
മനസ്സിലെ മലര്‍വാക പൂത്തോരാ നാളുകള്‍
ഇന്നെന്‍റെ ജീവിത ഭാരങ്ങള്‍ ഏറവേ
ഇടനെഞ്ചിനുള്ളിലാ സ്വപ്നങ്ങളമരുന്നു
ജീവിത വാതിലീനപ്പുറത്തെന്നുടെ
പ്രണയമോഹങ്ങളീ വെയിലേറ്റ്വാടുന്നു
പ്രണയാക്ഷരങ്ങള്‍ മൊഴിഞ്ഞോരാ ചൊടികളില്‍
പരിഭവ പാതിരാ കാറ്റുകള്‍ വീശുന്നു
നാണം പൂത്തിരി കത്തിച്ച കവിളിലോ
കഥനഭാരങ്ങള്‍തന്‍ കാര്‍മുകില്‍ നിറയുന്നു
മധുരസ്വപ്നങ്ങള്‍ തന്‍ മണിവീണ മീട്ടിയ
മണിയറക്കകമിന്നു നെടുവീര്‍പ്പുനിറയുന്നു
ദുരിതഭാരങ്ങളില്‍ പിടയുന്ന മനമോടെ
നിദ്രാവിഹീനമെന്‍ രാത്രികള്‍ കോഴിയുന്നു
ചടുലമായ് രൌദ്രമായ് വിധിയുടെ താണ്ഡവം
തകൃതിയായ് താളത്തിലാടുന്നു ചുറ്റിലും ...
ഇടനെഞ്ചിനുള്ളിലെ നൊമ്പര കൂട്ടിലെ
നോവുന്നോരോര്‍മ്മയായ് നിന്‍മുഖം മാറവേ
നിമിഷവേഗങ്ങളില്‍ തിരയുന്നു ഞാന്‍ സഖീ
നിന്റെ നിഴലായ് നടന്നോരെന്‍ പ്രണയസ്വപ്നങ്ങളെ ....