Followers

Sunday, November 20, 2011

പ്രണയനിസ്വനം

നീയെനിക്കേകിയ സുഖമുള്ളോരോര്‍മ്മകള്‍
നീഹാരമായ് കുളിരേകിടുബോള്‍..സഖീ
നീയെനിക്കേകിയ നിറമുള്ള സ്വപ്നങ്ങള്‍..
നീലാംബലങ്ങള്‍ ആയ് വിരിഞ്ഞിടുന്നു ..

പ്രണയരേണുക്കള്‍ തന്‍ മധുരം നുകര്‍ന്നീടാന്‍
ഭ്രമരമായ് മാനസം പാറിടുംപോള്‍ ...
പ്രിയമുള്ള നിമിഷങ്ങള്‍ ഇനിയും പുണര്‍ന്നീടാന്‍
പൈദാഹമുള്ളില്‍ ഇന്നേറിടുന്നു..

തിങ്കളായ് പുഞ്ചിരിച്ചെന്നുമെന്‍ ജീവനില്‍
ദുഖത്തിന്‍ കൂരിരുള്‍ നീക്കിടുന്നു സഖീ ,
തെന്നലായ് പരിലസിച്ചാനന്ദമോടെന്നെ
തഴുകി തലോടി പുണര്‍ന്നീടുന്നു...

പിടയുന്ന മനസ്സുമായ് അകലെയാണെങ്കിലും
പ്രിയതരം നീയെന്നും അരികില്‍ ഉണ്ട്
പുഞ്ചിരി തൂമയാല്‍ സ്വാന്ത്വനമേകുന്ന
പാല്‍ നിലാവോളിയായെന്‍ ഉളിലുണ്ട്

എരിയും പ്രവാസത്തിലിടറുന്ന മനമോടെ
ഏകാകിയായിന്നലഞ്ഞിടുബോള്‍ ..
വിധിനീട്ടി നല്കിയ വിരഹ നീര്‍ത്തുള്ളികള്‍
കടലായിരംബുന്നു നെഞ്ചിനുള്ളില്‍ ..

വേര്‍പിരിഞ്ഞിങ്ങനെ ഏകനായ് അലയുവാന്‍
കൊതിയില്ല എങ്കിലും എന്തു ചെയ് വാന്‍
എരിയുന്ന വേനലില്‍ തളരാതീരിക്കുവാന്‍
നിന്‍മുഖം ഹൃദയത്തില്‍ ചേര്‍ത്തുവയ്പ്പൂ.



No comments:

Post a Comment