Followers

Thursday, November 24, 2011

സ്നേഹം ...

പിന്നിട്ട വഴികളില്‍ കണ്ടു മറഞ്ഞ ഒത്തിരി മുഖങ്ങള്‍ ...അവക്കിടയില്‍ ചില മുഖങ്ങള്‍ ...സ്വന്തമാക്കാന്‍ ,കൊതിച്ച പ്രണയിക്കാന്‍ കൊതിച്ച ...ഒരു വേള ഒരു പുഞ്ചിരിക്കായെങ്കിലും  കൊതിച്ച ...ആ നിമിഷങ്ങളെ ....ഒന്നുകൂടി ഓര്‍ക്കുമ്പോള്‍ ....

ഒരു പകല്‍ സ്വപ്നത്തിന്‍ ചിറകേറി വന്നെന്‍റെ
ചേതന പങ്കിട്ട പുഞ്ചിരി നീ ....

എവിടെയോ കണ്ടു മറന്നോരാ മുഖപത്മം,
ഇന്നെന്‍റെ ഓര്‍മ്മയില്‍ തെളിയുന്നുവോ ...
വരികളായ് കവിതയായ് അക്ഷരപൂക്കളായ്
ഭാവനക്കകമിന്നു നിറയുന്നുവോ...

അറിവിന്റെ സത്യങ്ങള്‍ക്കുള്ളിലെ നോവുകള്‍
കണ്ണുനീര്‍ തുള്ളിയായ് ഉതിരുമ്പോഴും
പഥികന്‍, എന്‍ വഴികളില്‍ എവിടെയോ കണ്ടോരാ
മുഖമിന്നും ഉള്ളില്‍ തെളിഞ്ഞു നില്‍പ്പൂ

സ്വപ്നങ്ങള്‍ കാണുവാന്‍ എന്നും കൊതിക്കുമെന്‍
ചിത്തത്തിലിന്നു വിരുന്നെത്തി നീ
കോരിതരിപ്പിച്ചു പുഞ്ചിരി തൂകിയെന്‍
സ്നേഹത്തിന്‍ വാതില്‍ തുറന്നു വന്നു ,

നിലാവിന്റെ ചേലുള്ള നിന്‍ മുഖകാന്തിയില്‍
നീലാംബല്‍ പൂവുകള്‍ വിടരുന്നുവോ
കൊലുസ്സിന്റെ മണിനാദമോലുന്നോരാസ്വനം
സ്നേഹത്തിന്‍ മന്ത്രണമാകുന്നുവോ...

പ്രണയത്തിന്‍ കുളിര്‍മഴ കാത്തുകരയുന്ന
വേഴാമ്പലായിരുന്നെന്‍റെയുള്ളം...
അനുരാഗലോലനായ് പ്രണയാര്ദ്രനായ് നിന്നെ
സഖിയായ് അറിഞ്ഞു ഞാന്‍ സ്നേഹിക്കയോ ..
.
അറിയില്ല ...സ്നേഹമീ നെഞ്ചകത്തിപ്പോഴും
പുതുമഴ പോലെ നിറഞ്ഞു പെയ് വൂ  ....

4 comments:

  1. ക്ഷണികം. എങ്കിലും, ഒരു വലിയ കാത്തിരുപ്പിന് പ്രകൊപനമായ ആ പകല്‍ വെളിച്ച.
    തുടെരുക, പ്രത്യാശയുടെ പുതുകിരണങ്ങള്‍ പ്രഭ ചൊരിഞ്ഞു നില്‍പ്പൂ....

    ReplyDelete
  2. എല്ലാവരുടെയും ഉള്ളിന്റെ ഉള്ളിൽ അവനവൻ പോലുമറിയാതെ എത്ര
    സ്വപ്നങ്ങൾ
    ഉറങ്ങിക്കിടക്കുന്നു..

    ReplyDelete
  3. @ആയിരങ്ങളില്‍ ഒരുവന്‍ ,നാമൂസ്,...സന്തോഷം ..ഈ സന്ദര്ശ്ശനത്തിനും ,വായനക്കും....

    ReplyDelete
  4. അറിയില്ല ...സ്നേഹമീ നെഞ്ചകത്തിപ്പോഴും
    പുതുമഴ പോലെ നിറഞ്ഞു പെയ് വൂ ....

    എഴുത്തിന് ആശംസകള്‍
    ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete