Followers

Saturday, November 26, 2011

അരുതാത്തതായിരുന്നെങ്കിലും

അപക്വമായ മനസ്സിന്റെ ചപല മോഹങ്ങളില്‍  ഒരിക്കല്‍ 
തീവ്രാനുരാഗത്തിന്റെ ..മധുരവുമായി അവള്‍ ഉണ്ടായിരുന്നു
ശരിക്കും തെറ്റിനും അപ്പുറം.... പ്രണയമെന്ന മായിക ഭാവവുമായി ...!!


രുതാത്തതായിരുന്നെങ്കിലും 
ആ നാളിന്‍ മധുരങ്ങള്‍ ഓര്‍മ്മയില്‍ -പിന്നെയും
അനുഭൂതി കോരിച്ചൊരിഞ്ഞിടുന്നു ...
ഉള്ളില്‍ അറിയാത്തൊരുന്‍മാദമേകിടുന്നു...

പ്രണയവസന്തത്തില്‍ പാരിജാതങ്ങളായ്
പ്രായത്തിന്‍ സ്വപ്നങ്ങള്‍ പൂത്തു നില്‍ക്കേ
കൌമാര ദാഹങ്ങള്‍ ശലഭങ്ങളായന്നു
നിന്‍ മധു തേടി പറന്ന് വന്നു ....
പുഞ്ചിരിച്ചാനന്ദ മുകുളങ്ങളേകി നീ
പ്രാണനില്‍ പ്രേമത്തിന്‍ ജ്വാലയായി ...
പുല്‍കുവാനോത്തിരി മോഹങ്ങളെകിയെന്‍
പൂവാടി തഴുകുന്ന പൂന്തെന്നലായ് ..

അനുരാഗലോലരായ്..ആനദ ചിത്തരായ്
ആരോരുമാറിയാതെ നമ്മളോന്നായ്..
ആമോദതിരകളില്‍ നീന്തി തുടിച്ചു നാം
അരുതാത്തതാനേന്നതോര്‍ത്തിടാതെ..
നിമിഷങ്ങള്‍ ദിവസമാം സമയ വേഗങ്ങളില്‍
നിത്യത തേടി പറന്ന് പോകേ ..
നിര്‍വൃതിപൂക്കള്‍ താന്‍ തല്‍പ്പങ്ങളില്‍
നമ്മള്‍ നമ്മെ മറന്ന് പുണര്‍ന്നിരുന്നു...

ഉന്‍മ്മാദ വേഗത്തില്‍ അഭിശപ്ത ചിന്തകള്‍
മനസ്സിലെക്കാഴത്തില്‍ നിപതിക്കവേ ..
പിരിയുവാന്‍ ആവില്ലെന്നന്തരാത്മാവിന്റെ
നോമ്പരം നമ്മോടു  ചൊല്ലീടവേ 
അരുതെന്ന് ചൊല്ലിയണറിവിന്റെ നാദങ്ങള്‍
അവിവേക മാനിത്തെന്നോര്‍ത്തിടെണം.
നന്‍മ്മതന്‍ ഉല്‍വിളിയാലണകന്നുകൊണ്ട്-
ഏകാന്ത തീരങ്ങള്‍ പുല്‍കി നമ്മള്‍
വേദന തിന്നും മറവിതന്‍ ലോകത്തിലന്യരായ്
വേര്‍പ്പിരിഞ്ഞെങ്ങോ മറഞ്ഞു നമ്മള്‍

കാലങ്ങളെത്ത്ര കഴിഞ്ഞുപോയ് കൌമാര -
സ്വപ്നങ്ങളെല്ലാം പൊഴിഞൊരിലകളായ്....
ഓര്‍മ്മയാം  മാമരത്തണലത്തിരുന്നു ഞാന്‍
പൊയ്പോയ കാലത്തെ പുല്‍കിടുംപോള്‍
ശരിയേതു തെറ്റേത്ന്നറിയാത്ത..കാലത്തെ
പ്രണയത്തിന്‍ ...പൂവായ് ..നീ വിടര്‍ന്ന് നില്‍പ്പൂ ....

No comments:

Post a Comment