ജീവിതത്തിലെ ചില തമാശകള്‍ക്കിടയില്‍ പകച്ചു പോയപ്പോള്‍ ........
പിറവിനേടുവാനാവാതെ ,ഗീതികള്‍
മരണഗഹ്വരം തേടുമാത്മായാനങ്ങളില്‍
വിരലില്‍നിന്നൂര്‍ന്ന് വീഴാതെയക്ഷരം
ചലനമറ്റിടുന്നെന്റെ,തൂലിക തുംബിലും
വാക്യങ്ങളേറെ നിറഞ്ഞെന്റെ നെഞ്ചകം
പൊട്ടിപിളരുവാനിന്നു ത്രസിക്കവേ..
കാവ്യസ്വപ്നങ്ങള്‍ തന്‍ ശ്രാദ്ധമുണ്ടീടുവാന്‍
കാത്തിടുന്നു ബാലികാക്കപോല്‍ ജീവിതം
സ്വാര്‍ത്ഥമോഹങ്ങള്‍ തന്‍ ചടുലവേഗങ്ങളില്‍
രൌദ്രതാളത്തിലെന്‍ ബന്ധങ്ങള്‍ ആടവേ ..
സത്തയില്ലാതെയായ് സത്വബോധങ്ങളില്‍..
അന്ധകാരാവൃതം കാല്‍പ്പാനീകങ്ങളും ..
സംശയച്ചാര്‍ത്തുകള്‍ ചേര്‍ത്തുവച്ചമ്മയീ
പുത്രന്റെ ഹൃത്തടം നോവാല്‍ നിറക്കവേ
ഹൃദയബന്ധം മറന്നോറ്റപ്പെടുത്തുവാന്‍
കൂട്ടുനില്‍ക്കുന്നെന്റെ കൂടപ്പിറപ്പുകള്‍
വേണ്ട സ്നേഹമെന്‍രക്തബന്ധങ്ങള്‍ക്ക്
വേണ്ടതാഡംബരങ്ങളെ പുല്‍കുവാന്‍ ധനം
അര്‍ത്ഥമാണാശ്രയം മര്‍ത്യബന്ധങ്ങള്‍ക്ക്
അര്‍ത്ഥമില്ലാത്തിടം കനിവറ്റ കാനനം
നന്‍മ്മചോരുന്നോരീ വര്‍ത്തമാനത്തിന്‍റെ
സാക്ഷിയായ് ഏറെ പകച്ചു നിന്നീടവേ
നൊന്ത് ചോദിക്കുന്നു പാണി ഗ്രഹിച്ചവള്‍
നോവുതിന്നുവാന്‍ മാത്രമോ ജീവിതം ..
സ്പഷ്ടസത്യങ്ങള്‍ എങ്ങോ മറഞ്ഞിരു-
ന്നട്ടഹാസങ്ങളാല്‍ ഭീതിയുണര്‍ത്തവേ
ഇടറിവീഴുന്നു ഞാന്‍ ഹൃദയംപിളര്‍ന്നിന്നു
ഇരുളാര്‍ന്നീടുന്നോരേന്‍ ജീവായനങ്ങളില്‍.
പിറവിനേടുവാനാവാതെ ,ഗീതികള്‍
മരണഗഹ്വരം തേടുമാത്മായാനങ്ങളില്‍
വിരലില്‍നിന്നൂര്‍ന്ന് വീഴാതെയക്ഷരം
ചലനമറ്റിടുന്നെന്റെ,തൂലിക തുംബിലും
വാക്യങ്ങളേറെ നിറഞ്ഞെന്റെ നെഞ്ചകം
പൊട്ടിപിളരുവാനിന്നു ത്രസിക്കവേ..
കാവ്യസ്വപ്നങ്ങള്‍ തന്‍ ശ്രാദ്ധമുണ്ടീടുവാന്‍
കാത്തിടുന്നു ബാലികാക്കപോല്‍ ജീവിതം
സ്വാര്‍ത്ഥമോഹങ്ങള്‍ തന്‍ ചടുലവേഗങ്ങളില്‍
രൌദ്രതാളത്തിലെന്‍ ബന്ധങ്ങള്‍ ആടവേ ..
സത്തയില്ലാതെയായ് സത്വബോധങ്ങളില്‍..
അന്ധകാരാവൃതം കാല്‍പ്പാനീകങ്ങളും ..
സംശയച്ചാര്‍ത്തുകള്‍ ചേര്‍ത്തുവച്ചമ്മയീ
പുത്രന്റെ ഹൃത്തടം നോവാല്‍ നിറക്കവേ
ഹൃദയബന്ധം മറന്നോറ്റപ്പെടുത്തുവാന്‍
കൂട്ടുനില്‍ക്കുന്നെന്റെ കൂടപ്പിറപ്പുകള്‍
വേണ്ട സ്നേഹമെന്‍രക്തബന്ധങ്ങള്‍ക്ക്
വേണ്ടതാഡംബരങ്ങളെ പുല്‍കുവാന്‍ ധനം
അര്‍ത്ഥമാണാശ്രയം മര്‍ത്യബന്ധങ്ങള്‍ക്ക്
അര്‍ത്ഥമില്ലാത്തിടം കനിവറ്റ കാനനം
നന്‍മ്മചോരുന്നോരീ വര്‍ത്തമാനത്തിന്‍റെ
സാക്ഷിയായ് ഏറെ പകച്ചു നിന്നീടവേ
നൊന്ത് ചോദിക്കുന്നു പാണി ഗ്രഹിച്ചവള്‍
നോവുതിന്നുവാന്‍ മാത്രമോ ജീവിതം ..
സ്പഷ്ടസത്യങ്ങള്‍ എങ്ങോ മറഞ്ഞിരു-
ന്നട്ടഹാസങ്ങളാല്‍ ഭീതിയുണര്‍ത്തവേ
ഇടറിവീഴുന്നു ഞാന്‍ ഹൃദയംപിളര്‍ന്നിന്നു
ഇരുളാര്‍ന്നീടുന്നോരേന്‍ ജീവായനങ്ങളില്‍.
സ്വാര്‍ത്ഥമോഹങ്ങള്‍ തന്‍ ചടുലവേഗങ്ങളില്‍
ReplyDeleteരൌദ്രതാളത്തിലെന്‍ ബന്ധങ്ങള്‍ ആടവേ ..
സത്തയില്ലാതെയായ് സത്വബോധങ്ങളില്‍..
അന്ധകാരാവൃതം കാല്‍പ്പാനീകങ്ങളും ..
രകതങ്ങളാല്‍ ;സ്നേഹങ്ങലാല്‍ വിലയിടപെട്ടു കഴിയുന്ന ജീവിതങ്ങളുടെ ആത്മ വിലാപം ...സര്‍വതിനും മേല്‍ മനുഷ്യന്‍ മനുഷ്യ മനസിനെ -സ്നേഹത്തെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ !!