സമര്‍പ്പണം
തെരുവോരങ്ങളില്‍ ,തീവണ്ടി മുറികളില്‍,പിന്നെ പണകൊഴുപ്പിന്റെ ആഡംബരമെത്തകളില്‍
പൊഴിഞ്ഞു വീഴുന്ന എന്റെ സഹോദരീ ജന്‍മ്മങ്ങള്‍ക്ക്.
ആത്മദുഖങ്ങള്‍ തന്‍ അംബേറ്റു പിടയവേ,
അന്തരാത്മാവില്‍ നോവിന്‍ അഗ്നിയാളീടവേ ,
കങ്കണസ്വനമേറി അരികിലെത്തുന്നവള്‍..
സ്വാന്ത്വനതെന്നലായി തഴുകി നില്‍ക്കുന്നവള്‍,
പതിവ്രത്യത്തിന്‍ സുഗന്ധം പരത്തുവോള്‍
പാരിജാതമായ് പൂത്തുലഞ്ഞീടുവോള്‍
അമ്മയായ്,പത്നിയായ്,ജന്‍മ്മബന്ധങ്ങളില്‍
സ്നേഹനാളം തെളിച്ചിരുളകറ്റീടുവോള്‍.
പുത്രിയായ്,പെങ്ങളായ്,ക്ഷമയാം ധരിത്രിയായ്
ശോകായാനങ്ങളില്‍ മൌനം ഭുജിപ്പവള്‍
മ്ളേച്ചമാം കാമ പിശാചിന്‍ കരങ്ങളില്‍
മൃതുവിന്‍ ലോകത്തിലാഴ്ത്തപ്പെടുന്നവള്‍
മധുപാനഗ്രസിതന്‍ -പതിയുടെ പൌരുഷ -
ക്രോധവിനോദങ്ങള്‍ക്കിരയായിടുന്നവള്‍.
ഭര്‍തൃഭാരം ചുമന്നെത്രയോ കാലമായ്,
ഗണികാലയത്തിന്റെ പടവില്‍ നില്‍ക്കുന്നവള്‍.
ദോഹദഭാരത്തില്‍ നിര്‍വൃതിപുല്‍കിയോള്‍
ഈറ്റുനോവില്‍ പിടഞ്ഞശ്രു നുണഞ്ഞവള്‍
മക്കള്‍ക്ക് വേണ്ടി തന്‍ ജന്‍മ്മം പകുത്തവള്‍
മക്കളാല്‍ വൃദ്ധാലയത്തിലെക്കേറിയുവോള്‍ .
പണയപ്പെടുത്തുവാന്‍ പാഞ്ചാലിയാകുവോള്‍
പ്രണയഗര്‍ത്തങ്ങളില്‍ കുന്തിയായ് വീഴുവോള്‍
ശാപവാക്യങ്ങള്‍ക്കഹല്യയായ് മാറുവോള്‍,
അപമാനലോകത്തില്‍ സീതയായ് നില്‍പ്പവള്‍.
കണ്ണുനീര്‍ തോരാത്ത കലികാലപുലരിയില്‍
കണ്ണുനീര്‍തുള്ളിയായ് അലിയുന്നിവള്‍ നിത്യം
ഇവളയല്ലോ നമ്മള്‍ കല്ലെറിഞീടുന്നു,'മറിയ'
എന്നോതി ഇന്നും ഒറ്റപ്പെടുത്തുന്നു .
കണ്ണടച്ച് അന്ധനായ് കാലം നടക്കവേ,
കാതിലാ മാമുനി വാക്യം മുഴങ്ങുന്നു
"പെണ്ണിനെപൂജിപ്പതെങ്ങു അങ്ങ്
വാഴുന്നു ദേവതകള്‍ എന്നും ".
കവിത, മലയാളിയുടെ മാറുന്ന മുഖത്തെ കണക്കിന് പരിഹസിക്കുന്നുണ്ട്. സുനില്‍ജി.. അഭിനന്ദനം
ReplyDelete